മുസ്‌ലിം ജീവനക്കാരുടെ വിവരങ്ങള്‍തേടി രാജസ്ഥാന്‍ ആരോഗ്യവകുപ്പ്‌

ജെയ്പൂര്‍: സംസ്ഥാനത്ത് ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്ന മുസ്്‌ലിം ജീവനക്കാരുടെ വിശദാംശങ്ങള്‍ തേടി രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍. ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. ബിഎല്‍ സൈനിയുടേതാണ് ഉത്തരവ്. ഈ മാസം ഒമ്പതിനു പുറത്തിറക്കിയ ഉത്തരവില്‍ ഡോക്ടര്‍മാര്‍ ഒഴികെയുള്ള മുസ്്‌ലിം ജീവനക്കാരുടെ കണക്കെടുത്ത് റിപോര്‍ട്ട് നല്‍കാനാണ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ പ്രൈമറി ഹെല്‍ത്ത് കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ എന്നിവ അടക്കമുള്ള സ്ഥാപനങ്ങളിലെ ലാബ് ടെക്‌നീഷ്യന്‍മാര്‍, നഴ്‌സുമാര്‍, റേഡിയോഗ്രാഫര്‍മാര്‍, മറ്റ് സ്റ്റാഫുകള്‍ എന്നിവരുടെ വിവരമാണു ശേഖരിക്കുന്നത്. ഡിസംബര്‍ 15നു മുമ്പ് മുഴുവന്‍ മുസ്‌ലിം ജീവനക്കാരുടെയും വിവരങ്ങള്‍ നല്‍കണമെന്നാണു നിര്‍ദേശം. മുസലിംകളുടെ പുരോഗതിക്കു വേണ്ടിയുള്ള സച്ചാര്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുന്നതിനായി കേന്ദ്ര ആരോഗ്യ വകുപ്പിന് വേണ്ടിയാണ് ഈ മുസ്‌ലിം തലയെണ്ണല്‍ എന്നാണു രാജസ്ഥാന്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം.
Next Story

RELATED STORIES

Share it