malappuram local

മലയാള ഭാഷയോ സംസ്‌കാരമോ സ്ത്രീകളെ ഉള്‍ക്കൊള്ളുന്നില്ല: ഡോ. എം എന്‍ കാരശ്ശേരി

കൊണ്ടോട്ടി:മലയാള ഭാഷയോ സംസ്‌കാരമോ സ്ത്രീകള്‍ക്ക് ഒരു വിലയും നല്‍കുന്നില്ലെന്നും അവരെ ഭാഷയ്ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും ഡോ.എം എന്‍ കാരശ്ശേരി.അമ്മയെ തല്ലിയാലും രണ്ടു പക്ഷമുണ്ടെന്ന ചൊല്ല് ലോകത്ത് മലയാളത്തിലല്ലാതെ മറ്റൊരു ഭാഷയിലുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യര്‍ മഹോല്‍സവത്തോടനുബന്ധിച്ച് നടന്ന മലയാള കാവ്യപാരമ്പര്യം സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   മലയാള ഭാഷ തന്നെ പുരുഷന് വേണ്ടിയുള്ളതാണ്. അവനവനന്റെ ഭാഷ എന്നല്ലാതെ അവളവളുടെ ഭാഷ എന്നു പറയാറില്ല.നമുക്കിപ്പോഴും ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാമോ എന്നതിനെക്കുറിച്ച് തര്‍ക്കിക്കേണ്ടി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.ജി ഉഷാകുമാരി, എം കേശവന്‍ നായര്‍,റസാഖ് പയമ്പ്രോട്ട്,കെ ടി റഹ്മാന്‍ തങ്ങള്‍ സംസാരിച്ചു.വൈകിട്ട് നടന്ന ഖിസ്സപ്പാട്ട് പാടിപ്പറയല്‍ മത്സരം ബാവ മൗലവി കൈപ്പുറം ഉദ്ഘാടനം ചെയ്തു. ഇഖ്ബാല്‍ കോപ്പിലാന്‍ അദ്ധ്യക്ഷതവഹിച്ചു.അക്കാദമി അംഗം വി എം ഫിറോസുദ്ദീന്‍, ചേക്കു കരിപ്പൂര്‍ സംസാരിച്ചു. വിവിധ മാപ്പിളകലകളുടെ അരങ്ങേറ്റവും നന്നു.  രാത്രി നടന്ന ജയകൃഷ്ണന്‍ ഷോ അക്കാദമി വൈസ് ചെയര്‍മാന്‍ കെ വി അബൂട്ടി ഉദ്ഘാടനം ചെയ്തു. അംഗം പുലിക്കോട്ടില്‍ ഹൈദരാലി അദ്ധ്യക്ഷത വഹിച്ചു.  അക്കാദമി അംഗം ബഷീര്‍ ചുങ്കത്തറ, ഇ എം ബിച്ചു സംസാരിച്ചു.
Next Story

RELATED STORIES

Share it