kozhikode local

മഞ്ഞപ്പിത്തം: പഴങ്കാവില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം

വടകര: മഞ്ഞപ്പിത്തം വ്യാപകമായ വടകര പഴങ്കാവിലെ പിലാക്കണ്ടിമുക്കില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം. മഞ്ഞപ്പിത്തം വീണ്ടും പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ അധികൃതര്‍ ജാഗ്രതയിലാണ്. വിവിധ പ്രായത്തിലുള്ള മുപ്പതോളം പേര്‍ക്കാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്.
ഇവിടത്തെ കല്യാണ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് ആദ്യമായി അസുഖം കണ്ടെത്തിത്. പതിനഞ്ചിലേറെ പേര്‍ക്ക് അസുഖം കണ്ടതിനെ തുടര്‍ന്ന് ഉടന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു. അസുഖം നിയന്ത്രണ വിധേയമായെന്നു കരുതിയിരിക്കുമ്പോഴാണ് പത്തോളം പേരില്‍ വീണ്ടും രോഗം കണ്ടെത്തിയിരിക്കുന്നത്.  പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭയിലെ മുന്‍ ഹെല്‍ത്ത് ഇ ന്‍സ്‌പെക്ടര്‍ ബാബുരാജ് ക്ലാസെടുത്തു. മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ആണ് മഞ്ഞപ്പിത്തം പകരുക എന്ന് ബാബുരാജ് പറഞ്ഞു. ഇക്കാര്യത്തില്‍ ജാഗ്രത ആവശ്യമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഗിരീഷന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ അശോകന്‍, രമണി സംസാരിച്ചു. നാലാം വാര്‍ഡ് കൗണ്‍സിലര്‍ ഷില്‍ന വരിക്കോളി സ്വാഗതം പറഞ്ഞു. വീണ്ടും മഞ്ഞപ്പിത്തം ഉണ്ടായ സാഹചര്യത്തില്‍ നഗരസഭയുടെ നേതൃത്വത്തില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ ഉള്‍പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനം നടത്തിവരുന്നതായി കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it