kozhikode local

ബൈപാസ് സ്ഥലമെടുപ്പ്: വീടില്‍ കയറി ഭീഷണിപ്പെടുത്തിയതായി ആക്ഷേപം

വടകര: അഴിയൂര്‍-മാഹി ബൈപാസിന്റെ ഭാഗമായി അഴിയൂര്‍ മേഖലയില്‍ സ്ഥലവും വീടും നഷ്ടപ്പെടുന്നവരുടെ വീടുകള്‍ കയറി റവന്യൂഉദ്യോഗസ്ഥ സംഘം ഭീഷണിപ്പെടുത്തിയതായി ആക്ഷേപം. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ദേശീയപാത സ്ഥലമെടുപ്പ് ലയിസണ്‍ ഓഫിസര്‍ മോഹനന്‍ പിള്ള, ഡെപ്യുട്ടി കലക്ടര്‍ ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അഴിയൂരില്‍ സ്ഥലമെടുപ്പിന്റെ ഭാഗമായി വീട് നഷ്ടപ്പെടുന്ന കിഴക്കെ കണ്ണോത്ത് മുസ്തഫയുടെയും, പരിസരത്തെ വീടുകളിലും എത്തിയത്.
തിങ്കളാഴ്ചയ്ക്കുള്ളില്‍ വീട് പൂട്ടി താക്കോല്‍ കൊടുത്തില്ലെങ്കില്‍ പിടിച്ചു പുറത്താക്കുമെന്ന് ഉദേ്യാഗസ്ഥ സംഘം ഭീഷണിപ്പെടുത്തിയതായി നാട്ടുകാര്‍ പറഞ്ഞു. സംഭവം അറിഞ്ഞ് എത്തിയ കര്‍മസമിതി നേതാക്കളായ രാജേഷ് അഴിയൂര്‍, ആയിഷ ഉമ്മര്‍, എന്നിവരും ഉേദ്യാഗസ്ഥ സംഘവും തമ്മില്‍ ഏറെ നേരം വാക്കേറ്റം നടന്നു. ഈ മേഖലയില്‍ മാര്‍ക്കറ്റ് വിലയും പുനരധിവാസവും ഉറപ്പാക്കതെയുള്ള സ്ഥലമെടുപ്പിനെതിരേ നാട്ടുകാര്‍ കര്‍മസമിതി രൂപീകരിച്ച് പ്രക്ഷോഭത്തിലാണ്. നേരത്തെ പ്രഖ്യാപിച്ച നഷ്ടപരിഹാരം നാമമാത്രമാണെന്നാണ് ഇവര്‍ പറയുന്നത്. ഏറെ നേരം നടന്ന വാക്കേറ്റത്തിനുമൊടുവില്‍ പ്രശ്‌നം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥ സംഘം സ്ഥലം വിടുകയായിരുന്നു.
നാമാത്ര തുക നല്‍കി വീടുകളില്‍നിന്ന് പിടിച്ചിറക്കി കുടിയൊഴിപ്പിക്കാനുള്ള റവന്യു വകുപ്പിന്റെ ഗൂഢനീക്കത്തെ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് കര്‍മസമിതി അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം മുന്നറിയിപ്പ് നല്‍കി. ചെയര്‍മാന്‍ പികെ നാണു അധ്യക്ഷത വഹിച്ചു. എടി മഹേഷ്, പ്രദീപ് ചോമ്പാല, കെ അന്‍വര്‍ഹാജി, മൊയ്തു അഴിയൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it