പ്രധാനമന്ത്രി അവിവാഹിതനെന്ന പ്രസ്താവനക്കെതിരേ മോദിയുടെ പത്നി
BY kasim kzm22 Jun 2018 3:41 AM GMT
kasim kzm22 Jun 2018 3:41 AM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അവിവാഹിതനാണെന്ന മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ പ്രസ്താവനയില്‍ നടുക്കം രേഖപ്പെടുത്തി മോദിയുടെ ഭാര്യ യശോദ ബെന്‍. മോദി വിവാഹിതനല്ലെന്ന ആനന്ദി ബെന്നിന്റെ പ്രസ്താവന തന്നെ അദ്ഭുതപ്പെടുത്തിയെന്ന് യശോദ പറഞ്ഞു. 2004ല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിക്കുമ്പോള്‍ വിവാഹിതനാണെന്ന് സൂചിപ്പിച്ചിട്ടുണ്ടെന്നും രേഖകളില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും യശോദ പറഞ്ഞു. സഹോദരനായ അശോക് മോദിയുടെ മൊബൈലില്‍ പകര്‍ത്തിയ വീഡിയോയിലാണ് ഇത് സംബന്ധിച്ച പ്രസ്താവന യശോദ വായിക്കുന്നത്. മോദി തന്നെ വിവാഹം കഴിച്ചിട്ടുണ്ട്. അദ്ദേഹത്തെ താന്‍ വളരെയധികം ബഹുമാനിക്കുന്നുവെന്നും അദ്ദേഹം തനിക്ക് രാമതുല്യനാണെന്നും യശോദ ബെന്‍ പറഞ്ഞു.
Next Story
RELATED STORIES
ജാവദേക്കറുമായുള്ള ചര്‍ച്ച; ഇപിയെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന്...
29 April 2024 2:18 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMT