പെണ്‍കുട്ടികളുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ അധ്യാപകന് അറസ്റ്റില്‍
BY midhuna mi.ptk2 May 2017 9:00 AM GMT
X
midhuna mi.ptk2 May 2017 9:00 AM GMT
തിരുവനന്തപുരം:പെണ്‍കുട്ടികളുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ അധ്യാപകന് അറസ്റ്റില്‍. കവടിയാര്‍ ആര്‍പി ലൈനില്‍ താമസിക്കുന്ന ട്യൂഷന് സെന്റര്‍ അധ്യാപകന് അരുണ്‍കുമാര്‍(45)ആണ് അറസ്റ്റിലായത്. മൊബൈല്‍ ഫോണ്‍ മേശക്കടിയില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
പ്രതിയുടെ വനിതാ സുഹൃത്താണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഇത്തരത്തില്‍ മൂന്ന് വര്‍ഷക്കാലമായി മൊബൈല്‍ ക്യാമറ വഴി പെണ്‍കുട്ടികളുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നതായി തെളിഞ്ഞു.
തുടക്കത്തില്‍ നല്ല ബന്ധത്തിലായിരുന്ന വനിതാ സുഹൃത്തുമായി പിണങ്ങിപ്പിരിഞ്ഞതിന് ശേഷം പ്രതി യുവതിയുടെ ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളുടെ മൊബൈല്‍ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT