നൃത്തച്ചുവടുകളുടെ മാന്ത്രികസ്പര്‍ശത്തില്‍ ജെസ്‌നിയ സിനിമയിലേക്ക്

ഫഖ്‌റുദ്ദീന്‍  പന്താവൂര്‍

തൃശൂര്‍: മലയാളത്തില്‍ ഒരുകാലത്തു മികച്ച നടന്‍മാരെയും നടിമാരെയും സ്ഥിരമായി സംഭാവന ചെയ്തിരുന്നതു സ്‌കൂള്‍ യുവജനോല്‍സവങ്ങളാണ്. യുവജനോല്‍സവത്തില്‍ കലാതിലകവും കലാപ്രതിഭാപട്ടവും ഉണ്ടായിരുന്ന കാലത്തു പട്ടം നേടുന്നവരെല്ലാം അധികം വൈകാതെ സിനിമയിലെത്തുകയെന്നത് പതിവായിരുന്നു. പ്രതിഭാ പട്ടങ്ങളൊക്കെ നിര്‍ത്തലാക്കിയതോടെ കലോല്‍സവങ്ങളില്‍ നിന്നു സിനിമയിലേക്ക് എത്തുന്നവരും കുറഞ്ഞു.
ഈ കലോല്‍സവം നൃത്തച്ചുവടുകളുടെ മാന്ത്രിക സ്പര്‍ശമുള്ള ഒരു നര്‍ത്തകിയെ സിനിമയിലെ നായികയാക്കിരിക്കുന്നു. കലോല്‍സവത്തില്‍ മല്‍സരിച്ച മൂന്നു നൃത്തയിനങ്ങളിലും എ ഗ്രേഡുകള്‍ നേടിയ ജെസ്‌നിയ ജയദേശ് ആണു നൃത്തത്തിളക്കത്താല്‍ സിനിമയിലെ നായികയായത്.
സംസ്ഥാന സ്‌കൂള്‍ കലോല്‍സവം തൃശൂരില്‍ സമാപിച്ചതോടെ പാവറട്ടി സ്വദേശി ജെസ്‌നിയ അങ്ങനെ സിനിമയിലെ താരമായി. സുരേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'പ്രേമാഞ്ജലി' എന്ന സിനിമയിലെ ടൈറ്റില്‍റോള്‍ ചെയ്യുന്നതു ജെസ്‌നിയയാണ്. മല്‍സരിച്ച ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീയിനങ്ങളിലാണു ജെസ്‌നിയ എ ഗ്രേഡ് സ്വന്തമാക്കിയത്. പാവറട്ടി സികെസിജിഎച്ച്എസില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ജെസ്‌നിയ ജയദീഷിന്റെയും അമ്പിളിയുടെയും മകളാണ്. കഴിഞ്ഞ കലോല്‍സവത്തിലും കുച്ചിപ്പിടിയിലും ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും വിജയിയായിരുന്നു.
Next Story

RELATED STORIES

Share it