ജില്ലയില്‍ 12 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു
BY kasim kzm5 Sep 2018 2:27 AM GMT
kasim kzm5 Sep 2018 2:27 AM GMT
പാലക്കാട്: ജില്ലയില്‍ 12 പേര്‍ക്ക് എലിപ്പനി സ്ഥീരികരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ പി റീത്ത അറിയിച്ചു. ഇന്നലെ കടമ്പഴിപ്പുറം, അമ്പലപ്പാറ, ചെര്‍പ്പുളശ്ശേരി പ്രദേശങ്ങളിലെ മൂന്നു പേര്‍ രോഗലക്ഷങ്ങളോടെ ചികില്‍സ തേടി. ചിറ്റൂര്‍, പാലക്കാട് നഗരസഭ, കൊടുമ്പ്, കല്ലടിക്കോട്, പല്ലശ്ശന, മണ്ണാര്‍ക്കാട്, ആലത്തൂര്‍, കുമരംപുത്തൂര്‍, ഒറ്റപ്പാലം എന്നീ പ്രദേശങ്ങളിലെ ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പനിയും ശരീരവേദനയും ഉള്ള രോഗികള്‍ സ്വയം ചികിത്സ നടത്താതെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ ഉറപ്പാക്കണം. മലിനജലവുമായി സമ്പര്‍ക്കം ഉള്ളവര്‍ ഉടന്‍ എലിപ്പനി പ്രതിരോധ മരുന്നുകള്‍ കഴിക്കണം. രോഗ പ്രതിരോധത്തിനുള്ള മരുന്നും ചികില്‍സയും എല്ലാ സര്‍ക്കാര്‍ അശുപത്രികളിലും സൗജന്യമാണ്. പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Next Story
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT