ചെറുപുഴയില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് നേരെ സി പി എം പ്രവര്‍ത്തകരുടെ ആക്രമണം
BY midhuna mi.ptk19 March 2018 7:06 AM GMT
X
midhuna mi.ptk19 March 2018 7:06 AM GMT
ചെറുപുഴ:ചെറുപുഴയില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് നേരെ സി പി എം പ്രവര്‍ത്തകരുടെ ആക്രമണം. പെട്രോള്‍ പമ്പില്‍ വച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്നു മര്‍ദിക്കുന്ന സിസിടിവി ദൃശ്യം പുറത്തായി. ഇന്നലെ ഉച്ചയ്ക്ക് ചെറുപുഴ മേലെ ബസാറിലെ പെട്രോള്‍ പമ്പില്‍ വച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ താബോറിലെ പനന്താനത്ത് ജോബിക്ക് മര്‍ദനമേറ്റത്. ജോബി ജീപ്പില്‍ കുന്നുംകൈയിലേക്ക് ഓട്ടം പോയതായിരുന്നു. പെട്രോള്‍ അടിക്കാന്‍ പമ്പില്‍ എത്തിയ ജോബിയെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിക്കുന്ന ദൃശ്യമാണ് പുറത്തായത്.
ഡ്രൈവിങ് സീറ്റില്‍ ഇരുന്ന ജോബിയെ കൈകൊണ്ട് അടിക്കുന്നതിന്റെയും ചവിട്ടുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മര്‍ദനമേറ്റ ജോബി ചെറുപുഴ പൊലീസില്‍ പരാതി നല്കി. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം അരുണ്‍ പ്രോം ,ഡി വൈ എഫ് ഐ നേതാക്കളായ സോണി, രാജേഷ് മറ്റ് കണ്ടാല്‍ അറിയാവുന്നവരുടെ പേരിലാണ് പരാതി കൊടുത്തത്. കഴിഞ്ഞ ദിവസം കാര്‍ഷിക വികസന ബാങ്കിന്റെ ചെറുപുഴ ശാഖയില്‍ നടന്ന ഭൂമി ലേലത്തിനെതിരെയുള്ള ഉപരോധസമരത്തില്‍ ജോബി പങ്കെടുത്തിരുന്നു. അന്നു ബാങ്ക് ജീവനക്കാരനുമായി ഉന്തും തള്ളും ഉണ്ടായിരുന്നു.
https://youtu.be/EyvG_ofMq58

Next Story
RELATED STORIES
'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMT