കോണ്‍ഗ്രസ്സാണ് ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സി : പിണറായി വിജയന്‍
BY fousiya sidheek1 May 2017 2:30 AM GMT
fousiya sidheek1 May 2017 2:30 AM GMT
വടകര: സിപിഎമ്മല്ല കോണ്‍ഗ്രസ്സാണ് ബിജെപിയുടെ രാഷ്ട്രീയ റിക്രൂട്ടിങ് ഏജന്‍സിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒഞ്ചിയത്ത് രക്തസാക്ഷി ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്സുകാര്‍ സിപിഎമ്മാണ് ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സിയെന്നു പ്രചരിപ്പിക്കുകയാണ്. പക്ഷേ, മലപ്പുറം ഉപതിരഞ്ഞെടുപ്പടക്കം എടുത്തുനോക്കിയാല്‍ കോണ്‍ഗ്രസ്സാണ് ഇതെന്ന് തിരിച്ചറിയാമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെയും ബിജെപിയുടെയും വളര്‍ച്ചയ്ക്കു കാരണം കോണ്‍ഗ്രസ്സിന്റെ മൃദുസമീപനമാണ്. ബിജെപിയും കോണ്‍ഗ്രസ്സും ദേശീയതലത്തില്‍ എ, ബി ടീമായാണു പ്രവര്‍ത്തിക്കുന്നത്. കേരളസര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയ വാക്കു പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രകടനപത്രികയില്‍ പറഞ്ഞ എല്ലാവര്‍ക്കും വീട്, ലൈഫ്, സൗജന്യ സാര്‍വത്രിക വിദ്യാഭ്യാസം, ജൈവകൃഷി, ആര്‍ദ്രം പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്നും പിണറായി പറഞ്ഞു. ചടങ്ങില്‍ പി മോഹനന്‍ അധ്യക്ഷനായി. കെ പി രാജേന്ദ്രന്‍, എം വി ജയരാജന്‍, ഇ കെ വിജയന്‍, സി ഭാസ്‌കരന്‍, ഇ എം ദയാനന്ദന്‍ സംസാരിച്ചു.
Next Story
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT