palakkad local

കോടതിപ്പടിയിലെ ഡിവൈഡറുകള്‍; ദേശീയപാത ഉപരോധിച്ചു

മണ്ണാര്‍ക്കാട്: ട്രാഫിക് പരിഷ്‌ക്കാരത്തിന്റെ ഭാഗമായി കോടതിപ്പടിയില്‍ സ്ഥാപിച്ച ഡിവൈഡറുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് മണ്ണാര്‍ക്കാട് ട്രാഫിക് ആക്്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടതിപ്പടിയില്‍ കടയടപ്പും ദേശീയ പാത ഉപരോധവും നടത്തി. വീതിയില്ലാത്ത ഭാഗങ്ങളില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കുക വഴി ഗതാഗത കുരുക്കും അപകടങ്ങള്‍ വിളിച്ചു വരുത്തുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
ട്രേഫിക് റഗുലേറ്ററി കമ്മിറ്റിയുടെ അനുതമിയില്ലാതെ ഡിവൈഡര്‍ സ്ഥ ാപിച്ചത് അനധികൃതമാണെന്നും ഇവ എടുത്തു മാറ്റണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഡിവൈഡറുകള്‍ മാറ്റുന്നത് വരെ സമരം തുടരുമെന്ന് കമ്മിറ്റി അറിയിച്ചു.
കോടതിപ്പടിയില്‍ നിന്നാരംഭിച്ച പ്രകടനം ബസ് സ്റ്റാന്റിലെത്തി തിരിച്ച് പ്രതിഭ തിയറ്ററിനു മുന്നിലെത്തിയാണ് റോഡ് ഉപരോധിച്ചത്. ചെയര്‍മാന്‍ സൈനുല്‍ ആബിദ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി എ സിദ്ധീഖ്, പരമശിവന്‍, സി എച്ച് അബ്ദുല്‍ഖാദര്‍, ബാസിത് മുസ്‌ലിം, കെ എം കുട്ടി, ബൈജു രാജേന്ദ്രന്‍,റഫീക് കുന്തിപ്പുഴ, രമേഷ് പൂര്‍ണിമ, ചാക്കോ, ഷമീര്‍, ഷൗക്കത്ത് സംസാരിച്ചു. അതേ സമയം, കോടതിപ്പടിയിലെ ഡിവൈഡര്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് മണ്ണാര്‍ക്കാട് ട്രാഫിക് ആക്്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ പാത ഉപരോധിച്ചവര്‍ക്ക് എതിരെ കേസെടുത്തു.
ടി എ സിദ്ദീഖ്, ഫിറോസ് ബാബു, ബാസിത് മുസ്‌ലിം, റഫീഖ് കുന്തിപ്പുഴ, രമേഷ് പൂര്‍ണിമ, ബൈജു, പരമശിവന്‍, സുരേഷ് വര്‍മ, റീഗല്‍ ഷൗക്കത്ത്, തുടങ്ങി കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്.
Next Story

RELATED STORIES

Share it