കൊലയാളി ഗെയിം മലയാളി വിദ്യാര്‍ഥിയുടെ ജീവനെടുത്തു
BY ajay G.A.G18 April 2018 12:57 PM GMT
X
ajay G.A.G18 April 2018 12:57 PM GMT
ഒറ്റപ്പാലം : ബൈക്ക് റൈഡിങ് ചലഞ്ചിനിടെയുണ്ടായ വാഹനാപകടത്തില്‍ മലയാളിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം സ്വദേശി ഒറ്റപ്പാലം സ്വദേശി മിഥുന് ഘോഷാണ് ഗെയിം ടാസ്ക് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് ലോറിയിലിടിച്ച് മരിച്ചത്. പാമ്പാടി നെഹ്റു കോളേജിലെ അവസാന വര്‍ഷ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. അയേണ്‍ ബട്ട് അസോസിയേഷന് എന്ന ഓണ്‍ലൈന്‍ ബൈക്ക് റൈഡിംഗ് ഗെയിം ചലഞ്ചിന്റെ ഭാഗമായി 24 മണിക്കൂറിനുള്ളില്‍ 1624 കിലോമീറ്റര്‍ ബൈക്ക് ഓടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിഥുന് ഒറ്റപ്പാലത്തുനിന്ന് യാത്ര ആരംഭിച്ചത്. ബെംഗളൂരുവിലെത്തി അവിടെ നിന്ന് ഹൂബ്ലിയിലേക്ക് പോകാനായിരുന്നു പദ്ധതി. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വച്ച് ഇന്നു പുലര്‍ച്ചെ മിഥുന്റെ ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
മരണ ശേഷം മിഥുന്റെ മുറിയില്‍ നിന്ന് ലഭിച്ച ചില കടലാസുകളില്‍ നിന്നാണ് ഗെയിമിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. യാത്രയെ കുറിച്ചുള്ള വിവരങ്ങളും റൂട്ട് മാപ്പും അടക്കമുള്ള രേഖകളാണ് ലഭിച്ചത്.
Next Story
RELATED STORIES
കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT