കിം ജോങ് ഉന്നിന്റെ സഹോദരി ദക്ഷിണ കൊറിയയില്‍
BY kasim kzm10 Feb 2018 3:36 AM GMT
kasim kzm10 Feb 2018 3:36 AM GMT
സോള്‍: കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് അടക്കമുള്ള ഇന്നതതല ഉത്തര കൊറിയന്‍ പ്രതിനിധിസംഘം ദക്ഷിണ കൊറിയയിലെത്തി. സോളില്‍ നടക്കുന്ന ശീതകാല ഒളിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനാണ് സംഘം എത്തിയത്. 1950ലെ കൊറിയന്‍ യുദ്ധത്തിനു ശേഷം ആദ്യമായാണ് ഉത്തര കൊറിയന്‍ ഭരണാധികാരികളുടെ കുടുംബാംഗങ്ങളിലൊരാള്‍ ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്നത്. വെള്ളിയാഴ്ചയാണ് കിം യോ ജോങ് സഹോദരന്‍ കിം ജോങ് ഉന്നിന്റെ സ്വകാര്യ ജറ്റ് വിമാനത്തില്‍ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണ്‍ വിമാനത്താവളത്തിലെത്തിയത്. മുന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ കിം യോ ജോങ് ശനിയാഴ്ച ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി കൂടിക്കാഴ്ച നടത്തും. ദേശീയ സ്‌പോര്‍ട് ഗ്വയ്ഡന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഷോ വിയും സംഘത്തിലുണ്ട്. വെള്ളിയാഴ്ച നടന്ന ശീതകാല ഒളിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഇരു കൊറിയകളും ഐക്യ പതാകയ്ക്കു കീഴില്‍ അണിനിരന്നു.
Next Story
RELATED STORIES
ക്രിക്കറ്റ് ഒരുപാട് മാറി; ഓള്‍റൗണ്ടര്‍മാര്‍ വംശനാശത്തിലേക്ക്...
4 May 2024 7:52 AM GMTഹാര്‍ദിക്കിനെതിരെ നടപടി; 25 ലക്ഷം രൂപ പിഴ അടയ്ക്കണം
1 May 2024 3:00 PM GMTട്വന്റി-20 ലോകകപ്പ്; വിക്കറ്റ് കീപ്പര്‍മാരില്‍ സഞ്ജുവിന് ആദ്യ പരിഗണന
29 April 2024 12:43 PM GMTഐപിഎല്‍; രാജസ്ഥാന് പ്ലേ ഓഫ് ടിക്കറ്റ്; ക്യാപ്റ്റന്റെ ഇന്നിങ്സുമായി...
27 April 2024 6:12 PM GMTഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMT