കാത്തിരിപ്പിന് വിരാമമായി; രാമചന്ദ്രന് ഇനി സ്വന്തം വീട്ടില്‍ കഴിയാം
BY kasim kzm23 March 2018 4:31 AM GMT
kasim kzm23 March 2018 4:31 AM GMT
കോന്നി: സ്വന്തം വീടെന്ന പ്രമാടം സ്വദേശി രാമചന്ദ്രന്റെ കാത്തിരിപ്പിന് വിരാമമായി. ലൈഫ് സ്പില്‍ഓവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോന്നി ബ്ലോക്ക് പഞ്ചായത്ത് വീട് നിര്‍മിച്ചു നല്കി.
ബസ് സ്റ്റാന്‍ഡുകളില്‍ ഭിക്ഷാടനം നടത്തി കഴിഞ്ഞിരുന്ന രാമചന്ദ്രന് 2011-12ല്‍ ബ്ലോക്ക് പഞ്ചായത്തിലെ വീടിനുള്ള ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പണം അനുവദിച്ചിരുന്നു. എന്നാല്‍ പണി പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് തീരുമാനിക്കുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ ഭിക്ഷാടനം നടത്തിയിരുന്ന ഇദ്ദേഹത്തെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായിരുന്ന അനീഷ് കുമാറിന്റെ ശ്രമഫലമായി കണ്ടെത്തി.
ഉയര്‍ന്ന പ്രദേശമായിരുന്നതിനാല് സാധനങ്ങള്‍ എത്തിക്കുന്നതിന് ബുദ്ധിമുട്ടായതിനാല്‍ പണി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറാകാതെ വന്നതോടെ പ്ലാന്റേഷന് കോര്‍പറേഷനില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങി അവരുടെ സ്ഥലത്തുകൂടി നിര്‍മാണ സാമഗ്രികള്‍ സൈറ്റിലെത്തിച്ചു. ഒരു മേസ്തിരിയുടെ സഹായത്തോടെ തൊഴിലാളികളെ കണ്ടെത്തി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തന്നെ മുന്‍കൈയെടുത്ത് വീട് പൂര്‍ത്തിയാക്കി നല്‍കുകയായിരുന്നു. ലൈഫ് പദ്ധതിക്കുവേണ്ടിയുള്ള ഫണ്ടും ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടും ചേര്‍ത്താണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

Next Story
RELATED STORIES
കോപ്പ അമേരിക്ക; ബ്രസീല്‍ ടീമില്‍ നെയ്മറില്ല
10 May 2024 5:37 PM GMTബ്രിജ്ഭൂഷണെതിരേ ലൈംഗികാതിക്രമ കുറ്റം ചുമത്തണമെന്ന് ഡല്‍ഹി ഹൈകോടതി
10 May 2024 5:17 PM GMTപാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMT