ഐസിഎസ്ഇ, ഐഎസ്‌സി 10, പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഐസിഎസ്ഇ 10ാം ക്ലാസ്, ഐഎസ്‌സി 12ാം ക്ലാസ് പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (സിഐഎസ്‌സിഇ) നടത്തിയ പരീക്ഷകളില്‍ പതിവുപോലെ ആണ്‍കുട്ടികളെ കടത്തിവെട്ടി പെണ്‍കുട്ടികള്‍ മേല്‍ക്കൈ നേടി. 10ാം ക്ലാസില്‍ 98.5ഉം പ്ലസ്ടുവില്‍ 96.21 ശതമാനവുമാണ് വിജയം. കഴിഞ്ഞ വര്‍ഷം യഥാക്രമം 98.53, 96.47 എന്നിങ്ങനെയായിരുന്നു വിജയശതമാനം.
10ാം ക്ലാസ് പരീക്ഷയില്‍ 99.63 ശതമാനം പെണ്‍കുട്ടികള്‍ വിജയിച്ചപ്പോള്‍ 98.67 ശതമാനം ആണ്‍കുട്ടികള്‍ക്കേ വിജയിക്കാനായുള്ളൂ. 12ാം ക്ലാസ് പരീക്ഷയില്‍ 98.19 ശതമാനം പെണ്‍കുട്ടികളും 96.92 ശതമാനം ആണ്‍കുട്ടികളും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 99.4 ശതമാനം മാര്‍ക്ക് നേടിയ മുംബൈ സ്വദേശിയായ സ്വയം ദാസാണ് ഐസിഎസ്ഇ 10ാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത്. 99.4 ശതമാനമാണ് മാര്‍ക്ക്.
പ്ലസ്ടു തലത്തില്‍ 99.5 ശതമാനം മാര്‍ക്ക് നേടി ഏഴുപേര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. ദേശീയതലത്തില്‍, 12ാം ക്ലാസില്‍ കോട്ടയം മാന്നാനത്തെ കെഇ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആദിത്യ കൃഷ്ണന്‍ (99.25%) രണ്ടാമതും തിരുവനന്തപുരം സെന്റ് തോമസ് റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ലക്ഷ്മി എസ് സുനില്‍ (99%) മൂന്നാമതും എത്തി. 10ാം ക്ലാസില്‍, കേരളത്തില്‍ നിന്നു മുന്നിലെത്തിയവര്‍ സമീറ എസ് പ്രകാശ് (സെന്റ് തോമസ് സ്‌കൂള്‍, തിരുവനന്തപുരം) 98.2% മാര്‍ക്ക് നേടി. ശ്രീലക്ഷ്മി എസ് മേനോന്‍ (ഹരിശ്രീ വിദ്യാനിധി സ്‌കൂള്‍, തൃശൂര്‍) 98.2%, ഗൗരി പ്രസാദ് (ചിന്മയ വിദ്യാലയ, തിരുവനന്തപുരം) 98.0%, ആര്‍ ശ്രീരാജ് (ബിഷപ് മൂര്‍ വിദ്യാപീഠ്, മാവേലിക്കര) 97.8%, വിശാല്‍ ഹാരി (ലയോള സ്‌കൂള്‍, തിരുവനന്തപുരം) 97.8 ശതമാനം മാര്‍ക്ക് നേടി.
Next Story

RELATED STORIES

Share it