Flash News

ഐക്യരാഷ്ട്രസഭ ഭീകരവാദിയായി പ്രഖ്യാപിച്ച ഹാഫിസ് സഈദിനെ പിന്തുണച്ച് പാകിസ്ഥാന്‍ സൈനിക മേധാവി

ഐക്യരാഷ്ട്രസഭ ഭീകരവാദിയായി പ്രഖ്യാപിച്ച ഹാഫിസ് സഈദിനെ പിന്തുണച്ച് പാകിസ്ഥാന്‍ സൈനിക മേധാവി
X
ഇസ്‌ലാമാബാദ്: ഐക്യരാഷ്ട്രസഭ ഭീകരവാദിയായി പ്രഖ്യാപിച്ച ഹാഫിസ് സഈദിനെ പിന്തുണച്ച് പാകിസ്ഥാന്‍ സൈനിക മേധാവി രംഗത്ത്. ആര്‍മി സ്റ്റാഫ് ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയാണ് ഭീകരനായ ഹാഫിസ് സഈദിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇസ്ലാമബാദിലെ മുഴുവന്‍ സെനറ്റ് കമ്മിറ്റി പങ്കെടുത്ത 'ഇന്‍ക്യാമറ സെഷനില്‍' സംസാരിക്കുകയായിരുന്നു അദ്ദേഹം.



മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസിനെ പുകഴ്ത്തുകയും ന്യായീകരിക്കുകയുമാണ് അദ്ദേഹം ചെയ്തത്. പാകിസ്ഥാനിലെ എല്ലാ പൗരന്‍മാരും ആഗ്രഹിക്കുന്ന പോലെ കാശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടിയാണ് ഹാഫിസ് ഭീകരാക്രമം നടത്തിയതെന്നും ബജ്‌വ അഭിപ്രായപ്പെട്ടു.

ഈ പ്രസ്താവനയിലൂടെ നിരോധിക്കപ്പെട്ട ഭീകര സംഘടനയായ ജമാഅത്തു ദഅ്‌വ നേതാവുമായി പാകിസ്ഥാന്‍ പൗരന്‍മാരെ താരതമ്യം ചെയ്യുകയാണ് ബജ്‌വ ചെയ്തത്. രാഷ്ട്രീയം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍, വിദേശനയം തുടങ്ങിയ വിഷയങ്ങളില്‍ വലിയ ചര്‍ച്ചകള്‍ ചെയ്യുന്ന വേദിയായിരുന്നു ഇന്‍ക്യാമറ സെഷന്‍.
രാജ്യത്തിനു വേണ്ടിയും പ്രത്യേകിച്ച് കാശ്മീര്‍ പ്രശ്‌നത്തില്‍ ഹാഫിസ് സഈദ് വഹിക്കുന്ന പങ്കിനെക്കുറിച്ച് പറഞ്ഞ ബജ്‌വ മറ്റെല്ലാം പാകിസ്ഥാനിയേയും പോലെ സഈദിനും കാശ്മീര്‍ പ്രശ്‌നം ഉയര്‍ത്താന്‍ കഴിയും എന്നും പറഞ്ഞു.

ബജ്‌വയുടെ പ്രസ്താവന മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുശറഫിനെ പിന്തുടരുന്നതാണ്. പര്‍വേസ് മുഷറഫും ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ ത്വൊയ്ബ യെയും ജമാഅത്തു ദഅ്‌വയെയും അനുകൂലിച്ച് പ്രസ്താവന നടത്തിയിരുന്നു.
Next Story

RELATED STORIES

Share it