ഏഷ്യന്‍ ക്ലാസിക് പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് കിരീടം

ആലപ്പുഴ: ആലപ്പുഴയില്‍ അഞ്ചു ദിവസങ്ങളിലായി അരങ്ങേറിയ ഏഷ്യന്‍ ക്ലാസിക് പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഓവറോള്‍ കിരീടം. വനിതാ വിഭാഗത്തില്‍ 150 പോയിന്റുകളും പുരുഷ വിഭാഗത്തില്‍ 307 പോയിന്റുകളും നേടി 457 പോയിന്റുകളോടെയാണ് തിളക്കമാര്‍ന്ന ജയം കരസ്ഥമാക്കിയത്.വനിതകളുടെ സബ്ജൂനിയര്‍ വിഭാഗത്തില്‍ 54 പോയിന്റുകളുമായി ഇന്ത്യ ഒന്നാമതെത്തിയപ്പോള്‍ 45 പോയിന്റുകളുമായി കസാഖിസ്താനും 37 പോയിന്റുമായി ഫിലിപ്പീന്‍സും രണ്ടും മൂന്നും സ്ഥാനത്തിനര്‍ഹരായി. വനിതകളുടെ ജൂനിയര്‍ ഓപണ്‍ വിഭാഗങ്ങളിലും ഇന്ത്യക്ക് തന്നെയാണ് ചാംപ്യന്‍പദവി. വനിതകളുടെ മാസ്റ്റേഴ്‌സ് വിഭാഗം ചാംപ്യന്‍പദവി 24 പോയിന്റുകള്‍ നേടിയ ഹോങ്കോങിനാണ്. പുരുഷ വിഭാഗത്തില്‍ സബ് ജൂനിയര്‍ മല്‍സരത്തില്‍ 54 പോയിന്റുകളോടെ ഇന്ത്യ ഒന്നാംസ്ഥാനവും 47 പോയിന്റുമായി കസാഖിസ്താന്‍ രണ്ടാംസ്ഥാനവും 45 പോയിന്റുകളോടെ സിംഗപ്പൂര്‍ മൂന്നാംസ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ 48 പോയിന്റുകള്‍ നേടിയ സിംഗപ്പൂരിനാണ് ആദ്യസ്ഥാനം. കസാഖിസ്താന്‍, ഇന്ത്യ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ പൊതുവിഭാഗത്തില്‍ 60 പോയിന്റുകളോടെ കസാഖി സ്താ ന്‍ ഒന്നാമതെത്തി. ഇന്ത്യയും ഇറാനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. സമ്മാനവിതരണ ചടങ്ങില്‍ മന്ത്രി തോമസ് ഐസക് മുഖ്യാതിഥിയായിരുന്നു. ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ഫെഡറേഷന്‍ പ്രസിഡന്റ് ഫര്‍ഷിദ് സോള്‍ട്ടാനി, ജനറല്‍ സെക്രട്ടറി രാജേഷ് തീവാരി, മീറ്റ് ഡയറക്ടര്‍ അര്‍ജുന പി ജെ ജോസഫ് പങ്കെടുത്തു.
Next Story

RELATED STORIES

Share it