Sub Lead

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പെണ്‍ കൂട്ടായ്മ സംഘടിപ്പിച്ചു

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പെണ്‍ കൂട്ടായ്മ സംഘടിപ്പിച്ചു
X

വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ലോക വനിതാ ദിനത്തില്‍ മലപ്പുറത്ത് നടത്തിയ പെണ്‍ കൂട്ടായ്മ സംസ്ഥാന സമിതി അംഗം സല്‍മ സ്വാലിഹ് ഉദ്ഘാടനം ചെയ്യുന്നു


മലപ്പുറം: മാര്‍ച്ച് 8 ലോക വനിതാ ദിനത്തില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'സ്ത്രീ: അന്തസ്സ്, അഭിമാനം' എന്ന പേരില്‍ പെണ്‍ കൂട്ടായ്മ സംഘടിപ്പിച്ചു. മലപ്പുറം ബാങ്ക് ഓഡിറ്റോറിയത്തില്‍ സംസ്ഥാന സമിതി അംഗം സല്‍മ സ്വാലിഹ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലൈലാ ശംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഡോ. ഫാത്തിമ ക്ലാസെടുത്തു. അഡ്വ. മുഫീദ പുത്തൂര്‍, ജില്ലാ വൈസ് പ്രസിഡന്റ് സാജിത ടീച്ചര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ജാസ്മിന്‍ എടരിക്കോട്, ജില്ലാ സെക്രട്ടറിമാരായ ആരിഫ വേങ്ങര, ജിഷ ശ്രീകുമാര്‍, ജില്ലാ ഖജാഞ്ചി മുംതാസ് മുഹമ്മദ് അരീക്കോട് സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ നാസിയ മുഹമ്മദ്, ആസ്യ തിരൂരങ്ങാടി, അഷിദ ആദം തിരൂര്‍, റജീന പൊന്നാനി നേതൃത്വം നല്‍കി. മാര്‍ച്ച് 8 മുതല്‍ ഏപ്രില്‍ 8 വരെ 'നമ്മുടെ വോട്ടാണ് നമ്മുടെ ശക്തി' എന്ന തലക്കെട്ടില്‍ ദേശിയ തലത്തില്‍ നടക്കുന്ന കാംപയിന് പോസ്റ്റര്‍ പ്രദര്‍ശനത്തോടെ ജില്ലയില്‍ തുടക്കം കുറിച്ചു.

Next Story

RELATED STORIES

Share it