മിനിലോറിയില്‍ വന്‍ സ്പിരിറ്റ് കടത്ത്; ബിജെപി നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍
കണ്ണൂര്‍: തൃശൂരില്‍ മിനിലോറിയില്‍ കടത്തുകയായിരുന്ന വന്‍ സ്പിരിറ്റ് ശേഖരവുമായി കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍. ബിജെപി പ്രാദേശിക നേതാവ് കുറുമാത്തൂര്‍ കൂനം സ്വദേശി ടി പി നവീന്‍, പൂമംഗലം മഴൂര്‍ സ്വദേശി ലിനീഷ് എന്നിവരെയാണ് 1500 ലിറ്റര്‍ സ്പിരിറ്റുമായി പിടികൂടിയത്. സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവനായ അസി. എക്‌സൈസ് കമ്മീഷണര്‍ ടി അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ ചാവക്കാട് ഇടക്കഴിയൂരില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. ടാറ്റാ ഇന്‍ട്രാ മിനി ലോറിയില്‍ ചകിരി ചാക്കുകളുടെ മറവില്‍ കടത്തുകയായിരുന്ന 43 പ്ലാസ്റ്റിക് കന്നാസുകളിലായാണ് 1500 ലിറ്റര്‍ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. വാഹനവും പ്രതികളെയും ചാവക്കാട് എക്‌സൈസ് സംഘത്തിന് കൈമാറി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി ആര്‍ മുകേഷ് കുമാര്‍, എസ് മധുസൂദനന്‍ നായര്‍, പ്രിവന്റീവ് ഓഫിസര്‍ എസ്ജി സുനില്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം വിശാഖ്, പി സുബിന്‍, എം എം അരുണ്‍കുമാര്‍, ബസന്ത് കുമാര്‍, രജിത്ത് ആര്‍ നായര്‍, കെ മുഹമ്മദലി, എക്‌സൈസ് ഡ്രൈവര്‍മാരായ വിനോജ് ഖാന്‍ സേട്ട്, കെ രാജീവ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT