സാര്‍വദേശീയ തൊഴിലാളി ദിനം: എസ്ഡിടിയു റാലിയും സമ്മേളനവും നടത്തി
എറണാകുളം: സാര്‍വദേശീയ തൊഴിലാളി ദിനത്തില്‍ എസ്ഡിടിയു(സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍) വിവിധ സ്ഥലങ്ങളില്‍ മെയ് ദിന റാലിയും സമ്മേളനവും നടത്തി. തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് എ വാസു ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് ദേശീയ സെക്രട്ടറി നൗഷാദ് മംഗലശേരിയും, കോഴിക്കോട് കൊടുവള്ളിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തച്ചോണം നിസാമുദീനും, കൊല്ലത്ത് ദേശീയ സമിതി അംഗം കരമന ജലീലും, ആലപ്പുഴയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ് കാജാഹുസൈനും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ സംസ്ഥാന സമിതി അംഗം കടക്കല്‍ ജലിലും, പാലക്കാട് ഷെര്‍ണ്ണുരില്‍ സംസ്ഥാന സമിതി അംഗം ഇസ്മായില്‍ കമ്മനയും, മലപ്പുറത്ത് സംസ്ഥാന ട്രഷറര്‍ അഡ്വ. എ.എ.റഹീമും, വയനാട്ടില്‍ ജില്ലാ പ്രസിഡന്റ് വി.കെ മുഹമ്മദലിയും, കണ്ണൂരില്‍ സംസ്ഥാന സെക്രട്ടറി സലീം കാരാടിയും, കാസര്‍ഗോഡ് ഹൊസംഗടിയില്‍ ജില്ലാ പ്രസിഡന്റ് കുന്നില്‍ സക്കരിയ്യയും ഉദ്ഘാടനം ചെയ്തു. റാലികള്‍ക്ക് ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കി. രാവിലെ യൂനിറ്റ് തലങ്ങളില്‍ പതാകയുയര്‍ത്തി. മെയ് ദിന പ്രതിജ്ഞയും സന്ദേശവും നല്‍കി.
RELATED STORIES
നവകേരള ബസ് ഇനി ഗരുഡപ്രീമിയം; കോഴിക്കോട്-ബെംഗളൂരു യാത്രയ്ക്ക് 1117 രൂപ
30 April 2024 5:31 PM GMTതൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ്...
30 April 2024 4:37 PM GMTദല്ലാള്‍ നന്ദകുമാറിനും ശോഭാ സുരേന്ദ്രനും കെ സുധാകരനുമെതിരേ ഇ പി...
30 April 2024 4:08 PM GMTകൊല്ലത്ത് ഇടിമിന്നലേറ്റ് കശുവണ്ടി ഫാക്ടറി ജീവനക്കാരന് മരിച്ചു
30 April 2024 3:58 PM GMTവര്‍ഗീയ വിഷം ചീറ്റുന്ന പ്രധാനമന്ത്രിക്കെതിരേ കേസെടുക്കുക: എസ് ഡിപിഐ
30 April 2024 2:21 PM GMTമല്‍സ്യത്തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക: മുസ്തഫ കൊമ്മേരി
30 April 2024 1:15 PM GMT