അറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
BY BSR24 April 2024 2:19 PM GMT
X
BSR24 April 2024 2:19 PM GMT
കണ്ണൂര്‍: അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടുമെന്ന് പിഡബ്ല്യുഡി എന്‍എച്ച് സബ് ഡിവിഷന് അസി. എന്‍ജിനീയര്‍ അറിയിച്ചു. ഇതുകാരണം വാഹനങ്ങള്‍ മറ്റ് വഴികളിലൂടെ പോവണമെന്നും നിര്‍ദേശിച്ചു. കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുന്ന ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താല്‍ പാലം വഴി പോവണം. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വാഹനങ്ങള്‍ ചൊക്ലി-മേക്കുന്ന്-മോന്താല്‍ പാലം വഴിയോ മാഹി പാലത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി മോന്താല്‍ പാലം വഴിയോ പോവണം. കോഴിക്കോട് പിഡബ്ല്യുഡി എന്‍എച്ച് സബ് ഡിവിഷന്റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി നടക്കുക. തലശേരി-മാഹി ബൈപാസ് പാതയിലൂടെ ഗതാഗത സൗകര്യമുള്ളതിനാല്‍ ദീര്‍ഘദൂര യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് കരുതുന്നത്.
Next Story
RELATED STORIES
എസ്എന്‍സി ലാവ്ലിന് കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ്...
5 May 2024 1:23 PM GMTമുസ്ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബിജെപി
5 May 2024 1:16 PM GMTജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു
5 May 2024 12:49 PM GMTരാജസ്ഥാനിൽ കാറപകടം; കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം, രണ്ട്...
5 May 2024 12:43 PM GMTമധ്യപ്രദേശില്‍ മണല്‍ മാഫിയ പോലിസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു
5 May 2024 12:41 PM GMTകൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMT