കരുവന്നൂര്‍ കേസില്‍ രണ്ടാംഘട്ട അന്വേഷണത്തിലേക്ക് ഇഡി; സിപിഎം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ്
BY BSR1 April 2024 2:45 PM GMT
X
BSR1 April 2024 2:45 PM GMT
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ ഇഡി രണ്ടാം ഘട്ട അന്വേഷണത്തിലേക്ക്. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന് നോട്ടീസ് അയച്ചു. ബുധനാഴ്ച ഹാജരാവാനാണ് നോട്ടീസില്‍ ആവശ്യം. കേസുമായി ബന്ധപ്പെട്ട് നേരത്തേ സിപിഎം പ്രാദേശിക ഭാരവാഹികളായ അനൂപ് ഡേവിസ്കാട്, മധു അമ്പലപുരം നോട്ടീസ് നല്കി വിളിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ എം എം വര്‍ഗീസിനെ ഇ ഡി വിളിപ്പിച്ചിരിക്കുന്നത്. നേരത്തെയും എംഎം വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു.
മുന്‍ മന്ത്രി എ സി മൊയ്തീന്, എം കെ കണ്ണന് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇ ഡി നോട്ടീസ് അയച്ചേക്കുമെന്നാണ് സൂച. കേസില്‍ നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന് ശേഷമാണ് സിപിഎം ഉന്നതനേതാക്കളിലേക്ക് അന്വേഷണം എത്തുന്നത്. കരുവന്നൂരില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് ഇഡിയുടെ ആരോപണം. ഇതിന്റെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷനും ആര്‍ബിഐ ഉള്‍പ്പെടെയുള്ളവര്‍ക്കും കൈമാറിയിട്ടുണ്ട്.
Next Story
RELATED STORIES
അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMTഹേമന്ത് സോറന്റെ അറസ്റ്റ്; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്...
29 April 2024 12:56 PM GMTസുനിതയും അതിഷിയും തിഹാർ ജയിലിലെത്തി കെജ് രിവാളിനെ കണ്ടു
29 April 2024 12:47 PM GMTആരാധനാലയങ്ങളുടെ പേരില്‍ വോട്ട് തേടി; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി...
29 April 2024 12:23 PM GMTഅമിത് ഷായുടെ കൃത്രിമ വീഡിയോ; തെലങ്കാന മുഖ്യമന്ത്രിക്ക് പോലിസിന്റെ...
29 April 2024 12:10 PM GMTമുന്‍ കേന്ദ്രമന്ത്രി ശ്രീനിവാസ പ്രസാദ് അന്തരിച്ചു
29 April 2024 10:09 AM GMT