ജമ്മു കശ്മീരില്‍ ബസ്സില്‍ വീണ്ടും സ്ഫോടനം
കഴിഞ്ഞ 8 മണിക്കൂറിനിടെ ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്.
ഉധംപൂര്‍: ജമ്മു കശ്മീരിലെ ഉധംപൂരില്‍ ബസില്‍ വീണ്ടും സ്ഫോടനം. കഴിഞ്ഞ 8 മണിക്കൂറിനിടെ ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്.ഡൊമെയില്‍ ചൗക്കിലെ ബസില്‍ രാത്രി 10.45നാണ് രണ്ടാമത്തെ സ്ഫോടനം ഉണ്ടായത്.നേരത്തെ, ബുധനാഴ്ച രാത്രി ഉധംപൂരിലെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ആളൊഴിഞ്ഞ ബസ്സിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഉധംപൂര്‍ ജില്ലയിലെ ഡോമെയില്‍ ചൗക്കിലെ പെട്രോള്‍ പമ്പിന് സമീപം രാത്രി 10.30 ഓടെയാണ് സംഭവം.
സ്ഫോടനത്തില്‍ സമീപത്ത് നിര്‍ത്തിയിട്ട മറ്റ് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റവരെ ഉധംപൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടന്നയുടന്‍ പോലിസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അന്വേഷണം നടക്കുകയാണ്.
'രാത്രി 10:30 ഓടെയാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും സമീപത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. ഞങ്ങള്‍ വിഷയം അന്വേഷിക്കുകയാണ്'- ഉധംപൂര്‍ റിയാസി റേഞ്ചിലെ ഡിഐജി സുലൈമാന്‍ ചൗധരി പറഞ്ഞു.
RELATED STORIES
പാലക്കാട് യുവതിക്കുനേരെ ആസിഡ് ആക്രമണം; കൃത്യത്തിന് പിന്നില്‍...
6 May 2024 6:50 AM GMTഅമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ ആക്രമണം; വാഹനങ്ങള്‍ അടിച്ചു...
6 May 2024 6:47 AM GMTവീണ്ടും ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങി സുനിതാ വില്യംസ്
6 May 2024 6:42 AM GMTകിടപ്പുരോഗിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ട സംഭവം; കൊല ചെയ്തത്...
6 May 2024 6:41 AM GMTകൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ്...
6 May 2024 6:38 AM GMTകൊച്ചിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ ഇരുമ്പ്തട്ട് തകര്‍ന്ന് വീണ് ...
6 May 2024 6:19 AM GMT