മധ്യപ്രദേശില്‍ ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഏഴ് മരണം; 14 പേര്‍ക്ക് പരിക്ക്
BY NSH1 Oct 2021 4:53 AM GMT
X
NSH1 Oct 2021 4:53 AM GMT
ഭോപാല്‍: മധ്യപ്രദേശില്‍ ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് ഏഴ് യാത്രക്കാര്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴുമണിയോടെ ബിന്ദ് ജില്ലയിലെ ഗ്രാമത്തിനടുത്തുള്ള ഹൈവേയിലാണ് അപകടമുണ്ടായത്. ഗ്വാളിയാറില്‍നിന്ന് ബറേലിയിലേക്ക് പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരെ ഗ്വാളിയാറിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ നാലുപേരുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്. ഇവരെ 79 കിലോമീറ്റര്‍ അകലെയുള്ള ഗ്വാളിയോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലിസ് അറിയിച്ചു. ഞങ്ങള്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു. സംഭവം അന്വേഷിച്ചുവരികയാണ്- പോലിസ് ഉദ്യോഗസ്ഥന്‍ മനോജ് സിങ് പറഞ്ഞു.
Next Story
RELATED STORIES
മുസ്ലിങ്ങളില്ലാത്ത കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക; ഗുജറാത്തില്‍...
6 May 2024 7:08 AM GMTകോഴിക്കോട് എന്‍ഐടിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ്...
6 May 2024 6:31 AM GMTമാസപ്പടികേസില്‍ അന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ഹരജി ...
6 May 2024 6:06 AM GMTബലാത്സംഗ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയി; ജെഡിഎസ് നേതാവ് എച്ച് ഡി...
4 May 2024 2:32 PM GMTതമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
4 May 2024 2:17 PM GMTനിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റില്‍
4 May 2024 6:26 AM GMT