അടൂരിൽ അരളിച്ചെടിയുടെ ഇല കഴിച്ച പശുവും കിടാവും ചത്തു
പത്തനംതിട്ട: അടൂര്‍ തെങ്ങമത്ത് അരളിച്ചെടിയുടെ ഇല കഴിച്ച പശുവും പശുക്കിടാവും ചത്തു. മഞ്ചുഭവനത്തില്‍ പങ്കജവല്ലിയമ്മയുടെ വീട്ടിലെ നാലു മാസം പ്രായമായ കിടാവും നാല് വയസ് പ്രായമുള്ള പശുവുമാണ് ചത്തത്.
പോസ്റ്റ്‌മോര്‍ട്ടത്തിലുടെയാണ് അരളി ഇലയില്‍നിന്നുള്ള വിശാംശമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. ജില്ലാ വെറ്ററിനറി ഓഫിസര്‍ ഇത് സ്ഥിരീകരിച്ചു.
സമീപത്തെ വീട്ടുകാര്‍ വെട്ടിക്കളഞ്ഞ അരളി, തീറ്റയ്‌ക്കൊപ്പം പശുവിനും കിടാവിനും നല്‍കിയിരുന്നു. ദഹനക്കേടിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് മൃഗാശുപത്രിയില്‍നിന്ന് മരുന്ന് വാങ്ങി വന്നെങ്കിലും കിടാവ് കഴിഞ്ഞ വ്യാഴാഴ്ച ചത്തു.
പശു കൂടുതല്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃഗാശുപത്രിയില്‍നിന്ന് കുത്തിവെപ്പ് എടുപ്പിക്കുന്നതിന് ആളെ എത്തിച്ചു. സമീപത്തുണ്ടായിരുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ സംശയത്തിന് ഇടവരുത്തിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ പശുവും ചത്തു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു.
RELATED STORIES
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: 'റിംഫ് ടോക്' ശില്‍പ്പശാല മെയ് 31ന്
27 May 2024 11:38 AM GMTനാട്ടില്‍ വരാന്‍ തയ്യാറെടുക്കുന്നതിനിടെ എടവണ്ണ സ്വദേശി ദുബായില്‍...
26 May 2024 11:08 AM GMTഇന്ത്യന്‍ ഹാജിമാര്‍ക്ക് ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് മക്കയിലേക്ക്...
26 May 2024 10:30 AM GMTറഹീം മോചനമെന്ന ശുഭവാർത്തക്കായി കാത്തിരിക്കുക: റിയാദ് സഹായ സമിതി
26 May 2024 1:12 AM GMTസ്റ്റാര്‍ ഇവെന്റ്സ് - അല്‍ ഷെരിഫ് ഗ്രൂപ്പ് -പാക്ട് ഭാവലയം -2024...
25 May 2024 2:44 PM GMTകടല്‍ക്ഷോഭ സാധ്യത; യുഎഇയില്‍ യെല്ലോ അലേര്‍ട്ട്
24 May 2024 4:59 AM GMT