Tennis

യു എസ് ഓപ്പണ്‍; ജാബ്യുര്‍ വീണ്ടും വീണു; ഇഗ തന്നെ ചാംപ്യന്‍

കാര്‍ലോസ് അല്‍ക്കാരസ് നോര്‍വെയുടെ കാസ്പര്‍ റൂഡിനെ നേരിടും.

യു എസ് ഓപ്പണ്‍; ജാബ്യുര്‍ വീണ്ടും വീണു; ഇഗ തന്നെ ചാംപ്യന്‍
X


ന്യുയോര്‍ക്ക്: യു എസ് ഓപ്പണ്‍ വനിതാ വിഭാഗം ചാംപ്യനായി ലോക ഒന്നാം നമ്പര്‍ ഇഗാ സ്വയാടെക്ക്. അഞ്ചാം സീഡ് ടുണീഷ്യയുടെ ഓന്‍സ് ജാബ്യുറിനെ 6-2, 7-6 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പോളിഷ് താരമായ ഇഗയുടെ തേരോട്ടം. താരത്തിന്റെ ആദ്യ യു എസ് ഓപ്പണ്‍ കിരീടമാണ്. ഈ സീസണില്‍ വിംബിള്‍ഡണും ഫ്രഞ്ച് ഓപ്പണും താരം സ്വന്തമാക്കിയിരുന്നു. സീസണിലെ ഏഴാം കിരീടമാണ്. വിംബിള്‍ഡ് ഫൈനലിലും ജാബ്യുര്‍ റബേക്കിനായോട് പരാജയപ്പെട്ടിരുന്നു. പുരുഷ വിഭാഗം സിംഗിള്‍സില്‍ സ്‌പെയിനിന്റെ ടീനേജ് സെന്‍സേഷന്‍ കാര്‍ലോസ് അല്‍ക്കാരസ് നോര്‍വെയുടെ കാസ്പര്‍ റൂഡിനെ നേരിടും.






Next Story

RELATED STORIES

Share it