Tennis

ഉത്തേജക ഉപയോഗം; മുന്‍ ലോക ഒന്നാം നമ്പര്‍ സിമോണ ഹാലെപ്പിന് നാല് വര്‍ഷത്തെ വിലക്ക്

ഉത്തേജക ഉപയോഗം; മുന്‍ ലോക ഒന്നാം നമ്പര്‍ സിമോണ ഹാലെപ്പിന് നാല് വര്‍ഷത്തെ വിലക്ക്
X

ലണ്ടന്‍: ഉത്തേജക വിരുദ്ധ ചട്ടലംഘനത്തിന് രണ്ട് തവണ ഗ്രാന്‍ഡ്സ്ലാം ജേതാവായ റൊമാനിയയുടെ സിമോണ ഹാലെപ്പിന് നാല് വര്‍ഷത്തെ വിലക്ക്. ഇന്റര്‍നാഷണല്‍ ടെന്നീസ് ഇന്റഗ്രിറ്റി ഏജന്‍സിയാണ് (ഐടിഐഎ) വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.മുന്‍ ലോക ഒന്നാം നമ്പര്‍ താരമാണ് 31കാരിയായ ഹാലെപ്പ്. ഒക്ടോബറില്‍ യുഎസ് ഓപ്പണിന് പിന്നാലെ നടത്തിയ പരിശോധനയില്‍ താരത്തിന്റെ സാമ്പിള്‍ പോസിറ്റീവായിരുന്നു. ഇതിനു പിന്നാലെ താരത്തെ താത്കാലികമായി സസ്പെന്‍ഡ് ചെയ്തിരുന്നു. രണ്ട് വ്യത്യസ്ത ചട്ട ലംഘനങ്ങള്‍ക്കാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നത്.

നിരോധിത വസ്തുവായ റോക്സാഡസ്റ്റാറ്റ് എന്ന പദാര്‍ഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക്. എന്നാല്‍ ഇക്കാര്യം നിഷേധിച്ച ഹാലെപ്പ് താന്‍ അറിഞ്ഞുകൊണ്ട് ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്നും വ്യക്തമാക്കി.




Next Story

RELATED STORIES

Share it