വയോധികനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി
BY SNSH17 Aug 2022 6:46 AM GMT
X
SNSH17 Aug 2022 6:46 AM GMT
മാള: അഷ്ടമിച്ചിറയില്‍ വയോധികനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി. കോട്ടുപ്പാടം സ്വദേശിയായ ഇളംകുറ്റിയില്‍ വേലായുധനെയാണ് പരിക്കേറ്റ നിലയില്‍ അഷ്ടമിച്ചിച്ചിറ ജങ്ഷനില്‍ കാണപ്പെട്ടത്.
രാവിലെ എട്ട് മണിയോട് കൂടി അഷ്ടമിച്ചിറയിലെ യൂനിയന്‍ പ്രവര്‍ത്തകരാണ് പരിക്ക് പറ്റി അബോധാവസ്ഥയില്‍ കിടക്കുന്ന വേലായുധനെ കണ്ടെത്തിയത്.യൂനിയന്‍കാര്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് മാള പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.
തലക്കും ശരീരത്തിനും സാരമായ പരിക്ക് പറ്റിയ ഇദ്ദേഹത്തെ ഇവര്‍ മാള പോലിസിന്റെ സഹായത്തോടെ ചാലക്കുടി ഗവ. ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.വിദഗ്ദ്ധ ചികില്‍സക്കായി ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്.
Next Story
RELATED STORIES
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്...
27 April 2024 5:55 AM GMT'മുസ് ലിം വോട്ട് വേണം, സ്ഥാനാര്‍ഥികളെ വേണ്ട'; മഹാരാഷ്ട്ര കോണ്‍ഗ്രസ്...
27 April 2024 5:48 AM GMTഹിജാബ് ധരിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശത്തെ പിന്തുണയ്ക്കുന്നു:...
27 April 2024 5:25 AM GMTഉത്തരപേപ്പറില്‍ 'ജയ് ശ്രീറാം' എഴുതിയ വിദ്യാര്‍ഥികള്‍ പാസ്സ്;...
27 April 2024 5:18 AM GMTമനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMT