പ്ലേ ഓഫ് ലക്ഷ്യം; കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മോഹന്‍ ബഗാനെതിരെ
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മോഹന്‍ ബഗാനെ നേരിടും. കൊച്ചിയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ വിജയം മാത്രമാകും കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. അവസാന മത്സരത്തില്‍ ബെംഗളൂരു എഫ് സിയോട് തോറ്റ കേരള ബ്ലാസ്റ്റേഴ്സിന് ആ തോല്‍വിയില്‍ നിന്ന് കരകയറേണ്ടതുണ്ട്. ഇന്ന് ജയിച്ചാല്‍ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഉറപ്പാക്കും. ഇന്ന് ജയിച്ചാല്‍ ബാക്കി മത്സരങ്ങള്‍ തോറ്റാലും ബ്ലാസ്റ്റേഴ്സ് ആദ്യ ആറില്‍ ഫിനിഷ് ചെയ്യും എന്ന് ഉറപ്പാണ്.മോഹന്‍ ബഗാനെ കൊല്‍ക്കത്തയില്‍ ചെന്ന് തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്സ് കൊച്ചിയിലും അത് നിലനിര്‍ത്താനാണ് ഇറങ്ങുന്നത്. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം ജിയോ സിനിമയിലും സൂര്യ മൂവീസിലും തത്സമയം കാണാം.
അതിനിടെ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ മാര്‍ച്ച് 15 മുതല്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലനം തുടങ്ങുമെന്ന് പരിശീലകന് ഇവാന് വുകമാനോവിച്ച്. ലൂണ തിരിച്ചുവരവിന്റെ പാതയിലാണ്. 15ാം തിയ്യതി പരിശീലനം ആരംഭിക്കും. അത് കഴിഞ്ഞ് 10 ദിവസം അദ്ദേഹത്തിന്റെ പുരോഗതി വിശകലനം ചെയ്യും. അതിനു ശേഷം അടുത്ത ഘട്ടം തീരുമാനിക്കുമെന്നും ഇവാന് പറഞ്ഞു. ഡിസംബറില്‍ ആയിരുന്നു ലൂണയ്ക്ക് പരിക്കേറ്റത്. അതിനു ശേഷം ശസ്ത്രക്രിയക്ക് വിധേയനായി. ലൂണ മാത്രമല്ല സൊട്ടിരിയോയും ഉടന്‍ ടീമിനൊപ്പം പരിശീലനം പുനരാരംഭിക്കും. സീസണ് തുടങ്ങും മുമ്പ് തന്നെ പരിക്കേറ്റ് പുറത്തു പോയ താരമാണ് ജോഷുവ സൊട്ടാരിയോ.
RELATED STORIES
പാര്‍ശ്വഫലങ്ങളുണ്ടെന്ന വ്യാപകപരാതിക്കിടെ കൊവിഡ് വാക്സിന്...
8 May 2024 5:32 AM GMTതിരഞ്ഞെടുപ്പിനിടെ കര്‍ണാടകയിൽ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...
8 May 2024 5:15 AM GMTമഴക്കെടുതി: ഹൈദരാബാദില്‍ മതില് ഇടിഞ്ഞുവീണ് ഏഴു മരണം
8 May 2024 4:24 AM GMTവെസ്റ്റ് നൈൽ പനി; ആശങ്ക വേണ്ട, ക്ഷീണം മാറാൻ മാസങ്ങളെടുത്തേക്കാം
8 May 2024 4:14 AM GMTബിലീവേഴ്സ് ചർച്ച് അധ്യക്ഷൻ കെ പി യോഹന്നാന് അമേരിക്കയിൽ വാഹനാപകടത്തിൽ ...
8 May 2024 4:00 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMT