Flash News

കാലിഫോര്‍ണിയ വെടിവെപ്പ്; തീവ്രവാദ ബന്ധം അന്വേഷിക്കുമെന്ന് എഫ്ബിഐ

കാലിഫോര്‍ണിയ വെടിവെപ്പ്; തീവ്രവാദ ബന്ധം അന്വേഷിക്കുമെന്ന് എഫ്ബിഐ
X
caliphornia-attack



[related]കാലിഫോര്‍ണിയ: കാലിഫോര്‍ണിയ വെടിവെപ്പിന് തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എഫ്ബിഐ. പക്ഷെ വെടിവെപ്പ് നടത്തിയ ദമ്പതികള്‍ക്ക് ബന്ധമുള്ള സംഘടനയേതാണെന്ന് തെളിവ് ലഭിച്ചിട്ടില്ലെന്നും എഫ്ബിഐ ഡയറക്ടര്‍ പറഞ്ഞു.

അതേസമയം ഇവര്‍ക്ക് സിറിയയിലെ അല്‍ ഖ്വയ്ദ ബന്ധമുള്ള നുസ്‌റ ഫ്രണ്ട് ഉള്‍പ്പെടെ രണ്ട് സംഘടനകളുമായി ബന്ധമുണ്ടെന്ന് കരുതുന്നതായി ദ ലോസ് ആഞ്ചല്‍സ് ടൈംസ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.എന്നാല്‍ വിശദവിവരങ്ങള്‍ ഇവര്‍ നല്‍കിയിട്ടില്ല. വെടിവെപ്പ് നടത്തിയ സെയ്ദ് ഫാറൂഖിന്റെ ഭാര്യ തഷ്ഫീന്‍ മാലിഖിന് ഐഎസ് നേതാവുമായി ഫേസ്ബുക്ക് വഴി ബന്ധമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.  ഇവര്‍ ഫേസ്ബുക്കിലൂടെ ഐഎസിനെ പ്രകീര്‍ത്തിച്ച് പോസ്റ്റിടാറുണ്ടെന്ന് ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു.

ദമ്പതിമാരുടെ റെഡ്‌ലാന്‍ഡ്‌സിലെ താമസസ്ഥലത്തുനിന്ന് പോലീസ്  12 പൈപ്പ് ബോംബുകള്‍, വെടിയുണ്ടകള്‍ എന്നിവ പോലിസ് പിടിച്ചെടുത്തു.  മുമ്പ് ആക്രമണസ്ഥലത്തുനിന്ന് വലുതും ചെറുതുമായ രണ്ടുവീതം തോക്കുകളും വെടിയുണ്ടകളും കണ്ടെത്തിയിരുന്നു. തോക്കുകള്‍ നിയമപ്രകാരം തന്നെ വാങ്ങിയതാണെന്നാണ് വിവരം.വീട്ടിലെ ആയുധശേഖരവും ഇവരുടെ തീവ്രവാദ ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായി പോലിസ് പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെ സാന്‍ ബെര്‍നാര്‍ഡിനോയിലെ അവധിദിന ആഘോഷത്തിനിടയിലേക്കെത്തിയ സയ്യിദ് ഫാറൂഖും, ഭാര്യ തഷ്ഫീന്‍ മാലിഖും നടത്തിയ വെടിവെപ്പില്‍ 14 പേരാണ് മരിച്ചത്. 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇരുവരും കൊല്ലപ്പെട്ടു.
Next Story

RELATED STORIES

Share it