Flash News

മൊഴികളില്‍ വൈരുധ്യം; ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

മൊഴികളില്‍ വൈരുധ്യം; ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും
X


കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണം സംഘം തയ്യാറെടുക്കുന്നതായി റിപോര്‍ട്ട്. ബിഷപ്പിന്റെ മൊഴികളിലെ വൈരുധ്യമാണ് അറസ്റ്റിലേക്ക് വഴിയൊരുക്കുന്നത്. കന്യാസ്ത്രീയുടെ രഹസ്യമൊഴി തെളിവായി സ്വീകരിച്ചാവും അറസ്‌റ്റെന്നാണ് സൂചന.

ഇന്നലെ തൃപ്പൂണിത്തുറയിലെ പൊലിസ് ക്ലബില്‍ നടന്ന ചോദ്യം ചെയ്യലിനിടെ ബിഷപ്പ് നല്‍കിയ പല മൊഴികളിലും വൈരുധ്യമുണ്ടെന്നാണ് വിലയിരുത്തല്‍. ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള തെളിവുകള്‍ നിരത്തി ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തില്‍ എത്തിയിരുന്നില്ലേ എന്ന ചോദ്യത്തിന് ഇല്ലായെന്ന മറുപടിയാണ് ബിഷപ്പ് നല്‍കിയതെന്ന് പൊലിസ് വൃത്തങ്ങള്‍ അറിയിക്കുന്നു.

ചോദ്യം ചെയ്യല്ലിനായി രാവിലെ പതിനൊന്ന് മണിയോടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പൊലിസ് ക്ലബിലെത്തി. ഇന്നലെ ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയിലെ ആഡംബര ഹോട്ടലിലാണ് അ്‌ദ്ദേഹം തങ്ങിയത്. ഇന്നലത്തെ മൊഴികളില്‍ വ്യക്തത തേടിയുള്ള ചോദ്യങ്ങളാണ് ഇന്നുണ്ടാവുക. ഇന്ന് വൈകുന്നേരത്തോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കുമെന്ന് പോലിസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാവും അറസ്റ്റിലേക്കു നീങ്ങുക. ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നത് അറസ്റ്റിന് തടസ്സമല്ലെന്ന് കോട്ടയം ജില്ലാ പോലിസ് മേധാവി നേരത്തേ വ്യക്തമാക്കിയിരുന്നു.

ഇന്നലെ ബിഷപ്പിനെ ചോദ്യം ചെയ്തതിന് ശേഷം റേഞ്ച് ഐജിയുടെ സാന്നിദ്ധ്യത്തില്‍ കോട്ടയം എസ്പിയും, അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പിയും കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. ബലാല്‍സംഗ ആരോപണങ്ങള്‍ നിഷേധിച്ച ബിഷപ്പ് കന്യാസ്ത്രീ തനിക്കെതിരെ വ്യക്തി വിരോധം തീര്‍ക്കുകയാണെന്നാണ് ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചത്.
Next Story

RELATED STORIES

Share it