Kerala

ചാലക്കുടിയില്‍ പോളിംഗ് 80 ശതമാനം കടന്നു; എറണാകുളത്ത് 76.75 ശതമാനം

ചാലക്കുടിയില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് കുന്നത്ത്‌നാടാണ്.83.79 ശതമാനം.കുറവ് ഏറ്റവും കുറവ്. ചാലക്കുടി നിയോജമണ്ഡലത്തില്‍.് 77.74 ശതമാനം. എറണാകുളം മണ്ഡലത്തില്‍ പറവൂരിലാണ് എറ്റവും അധികം പോളിംഗ് ശതമാനം. 81.68 ശതമാനം. കുറവ് എറണാകുളം നിയോജക മണ്ഡലത്തിലും -73.27 ശതമാനം.

ചാലക്കുടിയില്‍ പോളിംഗ് 80 ശതമാനം കടന്നു; എറണാകുളത്ത് 76.75 ശതമാനം
X

കൊച്ചി: ലോക് സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയിലും എറണാകുളത്തും കനത്ത പോളിംഗ്. രാത്രി പത്തു വരെയുള്ള കണക്കനുസരിച്ച് ചാലക്കുടിയില്‍ പോളിംഗ് ശതമാനം 80 കടന്നു. 76.75 ആണ് എറണാകുളം മണ്ഡലത്തിലെ പോളിംഗ് ശതമാനം അന്തിമ കണക്ക് വരുമ്പോള്‍ ഇനിയും വര്‍ധനവുണ്ടാകൂമെന്നാണ് വിലയിരുത്തപ്പെടുന്നത്..യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റ്.എസ്ഡിപി ഐ സ്ഥാനാര്‍ഥി പി പി മൊയ്തീന്‍കുഞ്ഞ്,എന്‍ഡിഎ സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് ചാലക്കുടിയില്‍ മല്‍സരിക്കുന്നത്.യുഡ്എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍,എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവ്, എസ്ഡിപി ഐ സ്ഥാനാര്‍ഥി വി എം ഫൈസല്‍, എന്‍ഡിഎ സ്ഥാനാര്‍ഥി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരാണ് എറണാകുളം ലോക് സഭാ മണ്ഡലത്തില്‍ ജനവിധി തേടുന്നത്.

മണ്ഡലം ഇളക്കിമറിച്ചുള്ള പ്രചരണമായിരുന്നു മുന്നണികളും സ്ഥാനാര്‍ഥികളും രണ്ടു മണ്ഡലങ്ങൡലും നടത്തിയത്. ഇതിന്റെ ഫലമാണ് പോളിംഗ് ശതമാനത്തിലും ദൃശ്യമാകുന്നതു്.ചാലക്കുടി മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നിരിക്കുന്നത് കുന്നത്ത്‌നാടാണ്.83.79 ശതമാനം പേര്‍ വോട്ടു രേഖപെടുത്തിയാതാണ് രാത്രി പത്തിന് ലഭിച്ച കണക്കില്‍ വ്യക്തമാകുന്നത്.അന്തിമ ഫലത്തില്‍ ഇത് വീണ്ടും വര്‍ധിക്കാനാണ് സാധ്യത. ചാലക്കുടി നിയോജമണ്ഡലത്തിലാണ് ഏറ്റവും കുറവ്. 77.74 ശതമാനം. കൈപ്പമംഗലം -79.30,കൊടുങ്ങല്ലൂര്‍ -78.78,പെരുമ്പാവൂര്‍ -81.69,അങ്കമാലി- 79.15,ആലുവ- 80.38 എന്നിങ്ങനെയാണ് മറ്റു നിയോജക മണ്ഡലത്തിലെ പോളിംഗ് ശതമാനം.എറണാകുളം മണ്ഡലത്തില്‍ പറവൂരിലാണ് എറ്റവും അധികം പോളിംഗ് ശതമാനം. 81.68 ശതമാനം. കുറവ് എറണാകുളം നിയോജക മണ്ഡലത്തിലും -73.27 ശതമാനം. കളമശ്ശേരി -79.22,വൈപ്പിന്‍- 75.79,കൊച്ചി- 74.51,തൃപ്പൂണിത്തുറ- 76.06,തൃക്കാക്കര -75.76 ശതമാനം എന്നിങ്ങനെയാണ് മറ്റു നിയോജക മണ്ഡലത്തിലെ കണക്കുകള്‍. ഇടുക്കി ലോക് സഭാ മണ്ഡലത്തിന്റെ ഭാഗമായ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയില്‍ 77.88 ശതമാനവും കോതമംഗലത്ത് 79.84 ശതമാനംവും പോര്‍ വോട്ടു രേഖപെടുത്തി. കോട്ടയം മണ്ഡലത്തിന്റെ ഭാഹമായി പിറവത്ത് 74.99 ശതമാനം പേരും വോട്ടു രേഖപ്പെടുത്തിയതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Next Story

RELATED STORIES

Share it