അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; ഓഖിക്ക് സമാനമാവുമോ എന്ന് ആശങ്ക
ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തെയും തീവ്രതയെയുംപറ്റി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇപ്പോള്‍ പ്രവചിച്ചിട്ടില്ല. എന്നാല്‍, 2017ലുണ്ടായ ഓഖി ചുഴലിക്കാറ്റിന് ഏകദേശം സമാനമായ പാത ഈ ന്യൂനമര്‍ദം സ്വീകരിക്കാന്‍ സാധ്യതയുണ്ടോ എന്ന ആശങ്കയിലാണ് ദുരന്തനിവാരണ അതോറിറ്റി.
തിരുവനന്തപുരം: കേരളത്തിനും ലക്ഷദ്വീപിനും ഇടയില്‍ അറബിക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് കേരളം കനത്ത ജാഗ്രതയില്‍. ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തെയും തീവ്രതയെയുംപറ്റി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇപ്പോള്‍ പ്രവചിച്ചിട്ടില്ല. എന്നാല്‍, 2017ലുണ്ടായ ഓഖി ചുഴലിക്കാറ്റിന് ഏകദേശം സമാനമായ പാത ഈ ന്യൂനമര്‍ദം സ്വീകരിക്കാന്‍ സാധ്യതയുണ്ടോ എന്ന ആശങ്കയിലാണ് ദുരന്തനിവാരണ അതോറിറ്റി.
ന്യൂനമര്‍ദവുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ കാറ്റ് ശക്തിപ്പെടും. ഇടിമിന്നലോടെ ഒറ്റപ്പെട്ട കനത്തമഴയ്ക്കും സാധ്യതയുണ്ട്. ബുധനാഴ്ച കൊല്ലത്തും ഇടുക്കിയിലും അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്ച്ച തെക്ക് കിഴക്ക് അറബിക്കടല്‍ ,ലക്ഷദ്വീപ് പ്രദേശം, കേരള തീരം എന്നിവടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കീമി വേഗതയില്‍ കാറ്റ് വീശുമെന്നും ശക്തമായ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. ഈ ദിവസം മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുത്.
ഞായറാഴ്ച വടക്കന്‍ കേരളത്തിലും അതിനുശേഷം തെക്കന്‍ കേരളത്തിലും മഴ ശക്തമാവുമെന്നാണ് പ്രവചനം. അതിനിടെ, മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപമെടുത്ത ക്യാര്‍ ചുഴലിക്കാറ്റ് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറായി ഒമാന്‍ തീരത്തേക്ക് നീങ്ങുകയാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് കൂടുതല്‍ ശക്തി പ്രാപിക്കാനാണ് സാധ്യത.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
ഞായര്‍ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
തിങ്കള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
ബുധന്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം.
RELATED STORIES
ഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMTചാംപ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്നം സെമിയില്‍ കൈവിട്ട് പിഎസ്ജി;...
8 May 2024 6:09 AM GMTക്രിക്കറ്റ് ഒരുപാട് മാറി; ഓള്‍റൗണ്ടര്‍മാര്‍ വംശനാശത്തിലേക്ക്...
4 May 2024 7:52 AM GMTഹാര്‍ദിക്കിനെതിരെ നടപടി; 25 ലക്ഷം രൂപ പിഴ അടയ്ക്കണം
1 May 2024 3:00 PM GMTചാംപ്യന്‍സ് ലീഗ് സെമി ആദ്യ പാദത്തില്‍ റയലിന് സമനില
1 May 2024 5:49 AM GMTഐഎസ്എല്ലില്‍ മോഹന്‍ ബഗാന് - മുംബൈ സിറ്റി ഫൈനല്‍
29 April 2024 5:00 PM GMT