Latest News

കാസര്‍കോട് പോലിസ് ജീപ്പ് പോസ്റ്റിലിടിച്ച് കത്തി; പോലിസുകാരന് പരിക്ക്

കാസര്‍കോട് പോലിസ് ജീപ്പ് പോസ്റ്റിലിടിച്ച് കത്തി; പോലിസുകാരന് പരിക്ക്
X

കാസര്‍കോട്: നിയന്ത്രണം വിട്ട പോലിസ് ജീപ്പ് പോസ്റ്റിലിടിച്ച് കത്തി. അപകടത്തില്‍ ഒരു പോലിസുകാരന് പരിക്കേറ്റു. കാസര്‍കോട് വിദ്യാനഗര്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ ബിജുവിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാലരയോടെ വിദ്യാനഗര്‍ പാറക്കട്ട റോഡില്‍ ഫാമിലി കോളനിക്ക് സമീപത്തായിരുന്നു അപകടം. നൈറ്റ് പട്രോളിങ് കഴിഞ്ഞ് മടങ്ങിയ എസ്‌ഐ പ്രശാന്തും സംഘവുമാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചപ്പോഴേയ്ക്കും ജീപ്പ് പൂര്‍ണമായും കത്തിനശിച്ചിരുന്നു.

Next Story

RELATED STORIES

Share it