ജാര്‍ഖണ്ഡില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. രാവിലെ 11 മണിക്ക് നിയമസഭയില്‍ നടപടികള്‍ തുടങ്ങിയത്.
81 അംഗ സഭയില്‍ 41 എംഎല്‍എമാരുടെ പിന്തുണയാണ് മഹാ സഖ്യ സര്‍ക്കാരിന് വേണ്ടത്. 47 പേരുടെ പിന്തുണ ഉണ്ട് എന്നാണ് മുഖ്യമന്ത്രി ചംപായ് സോറന്റെ അവകാശ വാദം. ബിജെപി സര്‍ക്കാര്‍ അട്ടിമറിക്കാന്‍ നോക്കുന്നു എന്നാരോപിച്ച് ഹൈദരാബാദിലേക്ക് മാറ്റിയ എംഎല്‍എ മാരെ ഇന്നലെ റാഞ്ചിയില്‍ എത്തിച്ചു. ഇഡി കസ്റ്റഡിയില്‍ ഉള്ള മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനും വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കും. ഇതിനിടെ, ബിജെപി റാഞ്ചാതിരിക്കാന്‍ ബിഹാറിലെ കോണ്‍ഗ്രസ് എംഎല്‍എമാരെയും എഐസിസി നേതൃത്വം ഹൈദരാബാദിലെത്തിച്ചു. വിശ്വാസവോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കുന്ന ഝാര്‍ഖണ്ഡില്‍ നിന്ന് ജെഎംഎം എംഎല്‍എമാരെ ജനുവരി 2 ന് ഹൈദരാബാദിലെ സ്വകാര്യ റിസോര്‍ട്ടിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ടോടെ 16 കോണ്‍ഗ്രസ് എംഎല്‍എമാരെ ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്കും അവിടെ നിന്ന് ഹൈദരാബാദിലേക്കും എത്തിച്ചിരിക്കുന്നത്. ഹൈദരാബാദ് നഗരത്തിലെ ഇബ്രാഹിം പട്ടണത്തിലുള്ള സ്വകാര്യ റിസോര്‍ട്ടിലേക്കാണ് എംഎല്‍എമാരെ മാറ്റിയിരിക്കുന്നത്. ബിഹാറില്‍ മഹാസഖ്യസര്‍ക്കാരിനെ താഴെ വീഴ്ത്തി എന്‍ഡിഎയിലേക്ക് മറുകണ്ടം ചാടിയ നിതീഷ് കുമാര്‍ ഫെബ്രുവരി 12നാണ് വിശ്വാസവോട്ട് നേരിടുന്നത്.
RELATED STORIES
ഗസയിലെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള വ്യാപാര ബന്ധം...
3 May 2024 5:58 PM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTതൂശൂരില്‍ ബസ്സില്‍ ജീപ്പിടിച്ച് രണ്ട് മരണം; 12 പേര്‍ക്കു പരിക്ക്
3 May 2024 2:54 PM GMTഗസയില്‍ ഇസ്രായേല്‍ സൈനികര്‍ ഫലസ്തീനികളെ മനുഷ്യകവചമായി ഉപയോഗിച്ചു;...
3 May 2024 11:10 AM GMTഫ്ളാറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തേക്കെറിഞ്ഞത് മാതാവ്; യുവതി ലൈംഗിക...
3 May 2024 9:38 AM GMTയുവതിയെ ഹോട്ടലില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്...
3 May 2024 8:55 AM GMT