ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എത്രയും പെട്ടെന്ന് തുറന്നുകൊടുത്ത് ദ്വീപ് വാസികളെ സര്‍ക്കാര്‍ സഹായിക്കുക: എന്‍ കെ റഷീദ് ഉമരി
കോഴിക്കോട്: ലക്ഷദ്വീപ് നിവാസികള്‍ക്ക് ഏറെ ആശ്വാസമായിരുന്ന ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എത്രയും പെട്ടെന്ന് തുറന്നുകൊടുക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് എസ് ഡിപിഐ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി ആവശ്യപ്പെട്ടു. ദ്വീപില്‍ നിന്ന് ചികില്‍സാവശ്യാര്‍ഥം രോഗികളെയും കൊണ്ട് കോഴിക്കോട് എത്തുന്നവര്‍ക്കും മറ്റും ഏറെ ആശ്വാസമാവുന്ന ഗസ്റ്റ് ഹൗസ് ഏകദേശം ഒന്നര വര്‍ഷമായി അടഞ്ഞുകിടക്കുകയാണ്.
ലക്ഷദീപിലേക്ക് മതിയായ കപ്പല്‍ സൗകര്യമില്ലാത്തതിനാല്‍ ദിവസങ്ങളോളം കോഴിക്കോട് തങ്ങേണ്ടിവരുന്ന ഇവര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയാണുണ്ടാവുന്നത്. പാവപ്പെട്ട ദ്വീപ് നിവാസികളെ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. ദ്വീപ് നിവാസികളുടെ യാത്രാ ബുദ്ധിമുട്ടും താമാസത്തിനുള്ള അസൗകര്യവും പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ കേസിലെ സ്ത്രീയെ...
3 May 2024 11:10 AM GMTനിയമം കയ്യിലെടുക്കാന്‍ ശ്രമിക്കരുതെന്ന് ഇ.ഡിയോട് ഡല്‍ഹി കോടതി
3 May 2024 10:28 AM GMTരാഹുല്‍ ഗാന്ധി റായ്ബറേലിയില്‍; അമേത്തിയില്‍ കെഎല്‍ ശര്‍മ
3 May 2024 5:29 AM GMT'400 സ്ത്രീകളെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വോട്ട് ചെയ്യാനാണ് പറയുന്നത്'; ...
2 May 2024 2:13 PM GMT'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMT