Latest News

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാരബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടി വരുമെന്ന് യുഎസ്

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാരബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടി വരുമെന്ന് യുഎസ്
X

വാഷിങ്ടണ്‍: ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാരബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടി വരുമെന്ന് യുഎസ്. ചൊവ്വാഴ്ചയാണ് യുഎസ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി വ്യാപാരബന്ധത്തിന് ശ്രമിക്കുന്നവര്‍ ഉപരോധം നേരിടേണ്ടി വരുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു.

പാകിസ്താന്റെ വിദേശനയമെന്താണെന്ന് തീരുമാനിക്കേണ്ടത് അവരാണ്. അവര്‍ തന്നെയാണ് വിദേശനയത്തെ കുറിച്ച് പ്രതികരിക്കേണ്ടതെന്നും പട്ടേല്‍ വ്യക്തമാക്കി. ഇറാന്‍ പ്രസിഡന്റിന്റെ പാകിസ്താന്‍ സന്ദര്‍ശനത്തെ സംബന്ധിച്ച ചോദ്യത്തോടായിരുന്നു വേദാന്ത പട്ടേലിന്റെ മറുപടി. നേരത്തെ ഇറാന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനവേളയില്‍ പാകിസ്താന്‍ ഇറാനുമായി എട്ട് ഉഭയകക്ഷികരാറുകളില്‍ ഒപ്പിട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ 10 ബില്യണ്‍ യുഎസ് ഡോളറിന്റെ വ്യാപാരം നടത്താനും തീരുമാനിച്ചിരുന്നു.

ഈയാഴ്ച പാകിസ്താന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്ക് സാധനങ്ങള്‍ നല്‍കുന്ന മൂന്ന് കമ്പനികള്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ രണ്ടെണ്ണവും ചൈനയില്‍ നിന്നുള്ളവയാണ്. ഒരെണ്ണം ബലാറസില്‍ നിന്നുള്ളതാണ്. നശീകരണ ആയുധങ്ങള്‍ നിര്‍മിക്കാനുള്ള നീക്കങ്ങളെ യുഎസ് ചെറുക്കുമെന്നും വേദാന്ത് പട്ടേല്‍ പറഞ്ഞു. അതേസമയം, പാകിസ്താന്‍ യുഎസിന്റെ പ്രധാനപ്പെട്ട പങ്കാളിയാണെന്ന നിലപാടും രാജ്യം ആവര്‍ത്തിച്ചു.

Next Story

RELATED STORIES

Share it