Palakkad

പുഴയില്‍ കുളിക്കാനിറങ്ങിയ എസ് ഐ ഒഴുക്കില്‍പ്പെട്ട് മരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ എസ് ഐ ഒഴുക്കില്‍പ്പെട്ട് മരിച്ചു
X

പാലക്കാട്: കൊപ്പം പോലിസ് സ്റ്റേഷന്‍ എസ്.ഐ ഒഴുക്കില്‍പ്പെട്ട് മരിച്ചു. എസ്.ഐ സുബീഷ് മോനാണ് പുലാമന്തോള്‍ പാലത്തിനു താഴെ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. കുടുംബവുമായി പുഴയിലേക്ക് കുളിക്കാന്‍ എത്തിയതായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ആളെ കണ്ടെത്തി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.





Next Story

RELATED STORIES

Share it