കോട്ടയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് മരിച്ചു
BY BSR19 May 2023 5:10 AM GMT
X
BSR19 May 2023 5:10 AM GMT
കോട്ടയം: എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന് മരിച്ചു. കണമല സ്വദേശി പുറത്തേല്‍ ചാക്കോ(65) ആണ് മരിച്ചത്. ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പ്ലാവനക്കുഴിയില്‍ തോമസിന് (60) ആണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ എട്ടോടെ കണമല അട്ടിവളവിലാണ് സംഭവം. വീടിനു സമീപത്ത് ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ചാക്കോ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. ഇതിനു ശേഷം തോട്ടത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്ന തോമസിനെ ആക്രമിക്കുകയായിരുന്നു. കാലിന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്. ആക്രമണശേഷം കാട്ടുപോത്ത് കാടിനുള്ളിലേക്ക് തിരിച്ചുപോയി. പോലിസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
Next Story
RELATED STORIES
ഇസ്രായേലിന് മുന്നറിയിപ്പുമായി ഹിസ്ബുള്ള; ' സര്‍പ്രൈസിന്...
26 May 2024 9:00 AM GMTഗസയില്‍ ഇസ്രായേല്‍ സൈനികരെ പിടികൂടിയെന്ന് ഹമാസ്
26 May 2024 6:52 AM GMTറഹീം മോചനമെന്ന ശുഭവാർത്തക്കായി കാത്തിരിക്കുക: റിയാദ് സഹായ സമിതി
26 May 2024 1:12 AM GMTഫുജൈറയില്‍ മലയാളി യുവതി മരിച്ച നിലയില്‍
25 May 2024 2:18 PM GMTഹജ്ജ് യാത്ര ഷെഡ്യൂൾ അന്തിമരൂപമായി;കണ്ണൂരിൽ രണ്ടാം ദിനത്തിൽ തന്നെ...
25 May 2024 12:35 PM GMTയാത്രക്കിടെ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
25 May 2024 11:45 AM GMT