എസ്ഡിറ്റിയു പറവൂര്‍ ഏരിയ പ്രതിനിധി സംഗമം
വാണിയക്കാട് പ്രത്യാശ സെന്ററില്‍ നടന്ന പ്രതിനിധി സംഗമം സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍(എസ്ഡിറ്റിയു) പറവൂര്‍ ഏരിയ പ്രതിനിധി സംഗമം ജില്ലാ വൈസ് പ്രസിഡന്റ് സലാം എരമം ഉദ്ഘാടനം ചെയ്തു
പറവൂര്‍: എസ്ഡിടിയു പറവൂര്‍ ഏരിയ പ്രതിനിധി സംഗമം നടത്തി.വാണിയക്കാട് പ്രത്യാശ സെന്ററില്‍ നടന്ന പ്രതിനിധി സംഗമം സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍(എസ്ഡിറ്റിയു) പറവൂര്‍ ഏരിയ പ്രതിനിധി സംഗമം ജില്ലാ വൈസ് പ്രസിഡന്റ് സലാം എരമം ഉദ്ഘാടനം ചെയ്തു.
കേന്ദ്ര,കേരള സര്‍ക്കാരുകള്‍ തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ പാസാക്കി കുത്തകകളുടെ ചൂഷണങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് സലാം എരമം പറഞ്ഞു.ഇതിനെതിരെ ശക്തമായ നിലപാടു സ്വീകരിക്കുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയനെ ശക്തിപ്പെടുത്താന്‍ മുഴുവന്‍ തൊഴിലാളി സമൂഹവും മുന്നോട്ടു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യൂനിയന്‍ പറവൂര്‍ ഏരിയ പ്രസിഡന്റ് സംജാദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷാജഹാന്‍ വാണിയക്കാട് കഴിഞ്ഞ മൂന്നു വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറും ജില്ലാ കമ്മിറ്റി അംഗവുമായ ഷാജഹാന്‍ തൃക്കാക്കര നിയന്ത്രിച്ചു.
പുതിയ ഏരിയാ കമ്മിറ്റി ഭാരവാഹികളായി ആയി സംജാദ് ബഷീര്‍ (പ്രസിഡന്റ്്), ഷാജഹാന്‍ (വൈസ് പ്രസിഡന്റ്്), ഹാരിസ് വാണിയക്കാട് (സെക്രട്ടറി),ഷമീര്‍ അബ്ദുള്ള (ജോയിന്‍ സെക്രട്ടറി), സുനി വേലായുധന്‍ (ട്രഷറര്‍) എന്‍ എസ് അബ്ദുല്ല, ഷമീര്‍ ജാറപ്പടി ( കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.എസ്ഡിടിയു ജില്ലാ ഖജാന്‍ജി നിഷാദ് അഷറഫ്, എസ്ഡിപിഐ പറവൂര്‍ മണ്ഡലം പ്രസിഡന്റ് നിസാര്‍ അഹമ്മദ് സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ഷമീര്‍ അബ്ദുള്ള നന്ദി രേഖപ്പെടുത്തി.
RELATED STORIES
വിഷം തുപ്പുന്ന മോദിയും നോട്ടീസയക്കുന്ന കമ്മീഷനും
29 April 2024 2:43 PM GMTഇ പി എന്ന പാപിയുടെ സ്ഥാനം പുറത്തേക്ക്
29 April 2024 2:39 PM GMTഇസ്രായേല്‍ മന്ത്രിയെ വളഞ്ഞ് പ്രതിഷേധക്കാര്‍; ഒഴിപ്പിച്ച് പോലിസ്|THEJAS ...
25 April 2024 9:31 AM GMTഫലസ്തീന് പ്രശ്നപരിഹാരം ആഗോള സമാധാനത്തിന് അനിവാര്യമെന്ന്...
24 April 2024 12:58 PM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഇറാനു പിന്നാലെ ഹിസ്ബുല്ലയും; വിറങ്ങലിച്ച് ഇസ്രായേല്‍
24 April 2024 8:25 AM GMT