Gulf

150 ബ്യൂട്ടി പാര്‍ലറുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു

ദോഹ: രാജ്യത്തെ 150 ബ്യൂട്ടി പാര്‍ലറുകള്‍ക്കെതിരെ 2015ലും ഈ വര്‍ഷവുമായി നടപടിയെടുത്തതായി സാമ്പത്തിക-വാണിജ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക അറബി പത്രം റിപോര്‍ട്ട് ചെയ്തു. ബ്യൂട്ടിപാര്‍ലറുകള്‍ക്കുള്ളിലും പരിസരത്തും സുരക്ഷാ-ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കല്‍, സേവന നിരക്ക് കസ്റ്റമര്‍ക്ക് വ്യക്തമാക്കാതിരിക്കുക, കാലാവധി കഴിഞ്ഞ സൗന്ദര്യവര്‍ധക ഉപകരണങ്ങള്‍ ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുക തുടങ്ങിയവയാണ് ബ്യൂട്ടി പാര്‍ലറുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനുണ്ടായ പ്രധാന നിയമലംഘനങ്ങള്‍.
നിയമലംഘനങ്ങള്‍ നടത്തുന്ന ബ്യൂട്ടി പാര്‍ലറുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ വാണിജ്യമന്ത്രാലയം യാതൊരു അലംഭാവവും കാണിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. റമദാനോടനുബന്ധിച്ച് രാജ്യത്തെ ബ്യൂട്ടി പാര്‍ലറുകളിലെ പരിശോധന മന്ത്രാലയത്തിനു കീഴിലെ പരിശോധനാ വിഭാഗം ശക്തമാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി മര്‍ഖിയ്യയില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറിനെതിരെയാണ് വാണിജ്യ മന്ത്രാലയം നിയമ നടപടിയെടുത്തത്.
Next Story

RELATED STORIES

Share it