Gulf

ഹമദ് ഇഎന്‍ടിക്കു കീഴില്‍ പുതിയ യൂനിറ്റുകള്‍

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷ(എച്ച്എംസി)നിലെ ഇഎന്‍ടി വിഭാഗത്തിനു കീഴില്‍ പുതിയ സ്‌പെഷ്യലൈസ്ഡ് യൂനിറ്റുകള്‍ ആരംഭിച്ചതായി ഇഎന്‍ടി തലവന്‍ ഡോ. അബ്ദുസ്സലാം അല്‍ഖഹ്ത്താനി പ്രാദേശിക അറബി പത്രത്തോട് വ്യക്തമാക്കി. കൂര്‍ക്കം വലി, ഉറക്കം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും സംസാരം, കേള്‍വി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കുമായാണ് പുതിയ യൂനിറ്റുകള്‍ ആരംഭിച്ചിരിക്കുന്നത്. കൂടാതെ സെന്‍സിറ്റിവിറ്റി യൂനിറ്റും പുതുതായി ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഖത്തര്‍ കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യലൈസ്ഡ് തയ്യാറാക്കിയ ഇലക്ട്രോണിക് കോക്ലിയര്‍ ഇംപ്ലാന്റ്‌സ് സംവിധാനം നടപ്പിലാക്കാന്‍ തുടങ്ങിയത് ഇഎന്‍ടി മേഖലയിലെ പ്രധാന ചുവടുവയ്പ്പാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹമദില്‍ വര്‍ഷത്തില്‍ 20 കോക്ലിയര്‍ ഇംപ്ലാന്റ്‌സ് നടക്കുന്നുണ്ടെന്ന് അല്‍ഖഹ്ത്താനി വെളിപ്പെടുത്തി. എല്ലാ ഇംപ്ലാന്റ്‌സുകളും ഖത്തറില്‍ തന്നെയാണ് ചെയ്യുന്നതെന്നും വിദേശത്തേക്ക് അയക്കേണ്ട അവസ്ഥ വരാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സംവിധാനം നടപ്പിലാക്കുന്നതിന്റെ കാര്യക്ഷമതക്ക് തെളിവാണിതെന്നും ഖഹ്ത്താനി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it