സൂഖ് വാഖിഫ് രാവുകള്‍ ഇന്നു മുതല്‍ സംഗീത സാന്ദ്രം
BY Sumeera SMR17 Dec 2015 5:05 AM GMT
Sumeera SMR17 Dec 2015 5:05 AM GMT
ദോഹ: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സൂഖ് വാഖിഫില്‍ ഇന്നു മുതല്‍ മൂന്നു ദിവസത്തേക്ക് സൗത്ത് അല്‍റയ്യാന്‍ സംഗീത സന്ധ്യ സംഘടിപ്പിക്കുന്നു. ആറ് ഖത്തരി, ഗള്‍ഫ് ഗായകരാണ് സൂഖ് വാഖിഫിന്റെ രാവുകളെ സംഗീതസാന്ദ്രമാക്കുന്നത്. ഖത്തരി ഗായകന് ഈസ അല്‍കുബൈസിയും കുവൈത്തി ഗായകന് ജാബിര്‍ അല്കാസിറും സൂഖ് വാഖിഫ് ഇടനാഴികളെ ഇന്ന് സംഗീതത്തില്‍ ലയിപ്പിക്കും. ഫൈസല്‍ റാഷിദും ഫഹദ് അല്കുബൈസിയുമാണ് മനംമയക്കുന്ന ഗാനങ്ങളുമായി നാളെ രാത്രി സംഗീതാസ്വാദകര്‍ക്ക് മുന്നിലെത്തുക. മന്‍സൂര്‍ അല്മുഹന്നദിയും കുവൈത്തി ഗായിക നവാലും ഇമ്പമാര്‍ന്ന ഗാനങ്ങളുമായി ശനിയാഴ്ച രാത്രിയോടെ ഗാനസന്ധ്യക്ക് വിരാമമിടും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് നിരവധി സന്ദര്‍ശകരെത്തുന്ന സൂഖ് വാഖിഫില്‍ ഗാനമേളക്ക് സൗത്ത് അല്‍റയ്യാന്‍ തുടക്കമിടുന്നത്.
സൗത്ത് അല്‍റയ്യാന്‍ റേഡിയോ ദേശീയ ദിനത്തോടനുബന്ധിച്ച് നിരവധി ജനകീയ പരിപാടികളും സംപ്രേഷണം ചെയ്യുന്നുണ്ട്.
സൗത്ത് അല്‍റയ്യാന്‍ റേഡിയോ ദേശീയ ദിനത്തോടനുബന്ധിച്ച് നിരവധി ജനകീയ പരിപാടികളും സംപ്രേഷണം ചെയ്യുന്നുണ്ട്.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT