സിറിയ: സര്‍ക്കാര്‍ നിയന്ത്രിതമേഖലയില്‍ ഇന്ന് തിരഞ്ഞെടുപ്പ് ആരംഭിക്കും

ദമസ്‌കസ്: സിറിയയില്‍ ആഭ്യന്തരയുദ്ധം ആറാം വര്‍ഷത്തിലേക്ക് കടക്കുന്ന അവസരത്തില്‍ സര്‍ക്കാര്‍ നിയന്ത്രിത പ്രദേശങ്ങളില്‍ ഇന്ന് തിരഞ്ഞെടുപ്പാരംഭിക്കും.
പാര്‍ലമെന്ററി തിരഞ്ഞെടുപ്പ് ഇന്ന് ആരംഭിക്കുമെന്ന് പ്രസിഡന്റ് ബശ്ശാറുല്‍ അസദ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിനിടെ, സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനായി ജനീവയില്‍ നടന്ന സമാധാനചര്‍ച്ചയുടെ രണ്ടാംഘട്ടവും ഇന്നു തന്നെ ആരംഭിക്കാനാണ് പദ്ധതി.
ചര്‍ച്ചയില്‍ വിമതസംഘടനകളും സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കും. രണ്ടാംഘട്ടത്തില്‍ രാഷ്ട്രീയനേതൃത്വത്തിലെ മാറ്റവുമായി ബന്ധപ്പെട്ടായിരിക്കും ചര്‍ച്ചയെന്ന് സിറിയന്‍ വിഷയം കൈകാര്യം ചെയ്യുന്ന യുഎന്‍ നയതന്ത്രജ്ഞന്‍ സ്റ്റഫാന്‍ ഡി മിസ്തുര അറിയിച്ചിരുന്നു. യുഎന്‍ മധ്യസ്ഥതയിലാണ് ചര്‍ച്ച നടക്കുന്നത്.
Next Story

RELATED STORIES

Share it