Sub Lead

രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍

രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
X

തിരുവനന്തപുപരം: സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി ആദ്യമണിക്കൂറുകളില്‍ തന്നെ പോളിങ് ബൂത്തിലെത്തി നേതാക്കള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, ഡോ. തോമസ് ഐസക്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, കാന്തപുരം എ പി അബൂബക്കര്‍ മുസ് ല്യാര്‍ തുടങ്ങിയവര്‍ രാവിലെത്തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. കണ്ണൂര്‍ ജില്ലയിലെ പിണറായി ആര്‍ സി അമല സ്‌കൂളിലെ ബൂത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്തത്. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്നും ബിജെപിക്കെതിരേ ജനമുന്നേറ്റം ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. കേരളത്തില്‍ ബിജെപിക്ക് നേരത്തെ തന്നെ സ്വീകാര്യതയില്ല. ഒരു മണ്ഡലത്തിലും ബിജെപിക്ക് രണ്ടാം സ്ഥാനം നേടാനാവില്ല. അവര്‍ സംസ്ഥാനത്ത് വലിയ പ്രചാരണം നടത്തുന്നുണ്ടെങ്കിലും ഒരിടത്തും രണ്ടാം സ്ഥാനത്തുപോലും എത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബത്തോടൊപ്പമാണ് പിണറായി തന്റെ വീടിനടുത്തുള്ള പോളിങ്ങ് ബൂത്തില്‍ വോട്ടുചെയ്യാനെത്തിയത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറവൂര്‍ കേസരി ബാലകൃഷ്ണ മെമ്മോറിയല്‍ കോളജിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.


പറവൂരിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നേരത്തെ എല്‍.ഡി.എഫ്, യുഡിഎഫിനെതിരേ പ്രയോഗിച്ച ആയുധം അവര്‍ക്ക് തന്നെ വിനയായിരിക്കുകയാണ്. യുഡിഎഫിലെ രണ്ട് നേതാക്കള്‍ ബിജെപിയിലെത്തിയപ്പോള്‍ വിമര്‍ശിച്ച എല്‍ഡിഎഫിന് അതേ നാണയത്തില്‍ തിരിച്ചടി കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.


പാണക്കാട് തങ്ങള്‍മാരും പി കെ കുഞ്ഞാലിക്കുട്ടിയും ഒന്നിച്ചാണ് വോട്ട് ചെയ്യാനെത്തിയത്. കൊല്ലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. കേരളത്തില്‍ യുഡിഎഫ് തരംഗമാണുള്ളതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നേരത്തെയുള്ള 19 സീറ്റെന്നത് ഇത്തവണ 20 ആവും. മലപ്പുറത്ത് രണ്ട് ലക്ഷത്തിലധികം ഭൂരിപക്ഷം ഇ ടി മുഹമ്മദ് ബഷീറിന് ലഭിക്കും. പൊന്നാനിയിലും സമാന ഭൂരിപക്ഷം സമദാനിക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാമംഗലം എസ്എന്‍ഡിപി ഹാളിലെ 20ാം നമ്പര്‍ ബൂത്തിലാണ് ഹൈബി ഈഡന്‍ വോട്ട് രേഖപ്പെടുത്തിയത്. പൊന്നാനി യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എം പി അബ്ദുസ്സമദ് സമദാനി കോട്ടക്കല്‍ ആമപ്പാറ എഎല്‍പി സ്‌കൂളിലെത്തി വോട്ട് ചെയ്തു. രാജ്യത്ത് ഭരണമാറ്റം അനിവാര്യമാണെന്നും ഇന്‍ഡ്യ മുന്നണിക്ക് പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളാണ് സംസ്ഥാനത്തുള്ളതെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയും കുടുംബവും മുക്കാട്ടുകര സെന്റ് ജോര്‍ജ്ജ് സിഎല്‍പി സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്.

Next Story

RELATED STORIES

Share it