ആലുവയിലെ വീട്ടിൽനിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു; ഒരാൾ കസ്റ്റഡിയിൽ
BY SLV6 May 2024 11:39 AM GMT
X
SLV6 May 2024 11:39 AM GMT
കൊച്ചി: ആലുവ മാഞ്ഞാലിയിലെ വീട്ടില്‍നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. റിയാസ് എന്നയാളുടെ വീട്ടില്‍നിന്നാണ് തോക്കുകളും വെടിയുണ്ടകളും പിടികൂടിയത്. ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലിസ് വീട് റെയ്ഡ് ചെയ്തത്. രണ്ട് റിവോള്‍വറുകളും രണ്ട് പിസ്റ്റളുകളുമാണ് പിടിച്ചെടുത്തത്. തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്നാണ് വിവരം. എട്ടു ലക്ഷത്തിലേറെ രൂപയും ഇതോടൊപ്പം പിടിച്ചെടുത്തതായി സൂചനയുണ്ട്.
ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ള ആളാണ് റിയാസെന്നാണ് പോലിസ് പറയുന്നത്. ഇയാള്‍ക്കെതിരെ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളുണ്ടെന്നും വിവരമുണ്ട്. റിയാസിനെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
Next Story
RELATED STORIES
കാസര്‍കോട് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; ഭാര്യയും ഭര്‍ത്താവും...
19 May 2024 5:18 AM GMTമഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം
7 May 2024 7:55 AM GMTറിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTനീലേശ്വരത്ത് ഉല്‍സവത്തിലെ അന്നദാനത്തില്‍ ഭക്ഷ്യവിഷബാധ; 50ഓളം പേര്...
4 April 2024 12:27 PM GMTറിയാസ് മൗലവി വധം: സര്‍ക്കാര്‍ ഇനിയെങ്കിലും...
1 April 2024 4:42 PM GMTഅല്‍ഭുതകരം; ചോരയ്ക്കുപോലും വില കല്‍പ്പിക്കാത്ത വിധിയെന്ന്...
30 March 2024 8:47 AM GMT