സിആര്‍പിഎഫ് ക്യാംപ് ആക്രമിച്ച് ജവാനെ വധിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ സിആര്‍പിഎഫ് ക്യാംപിലുണ്ടായ മാവോവാദി ആക്രമണത്തില്‍ ജവാന്‍ മരിച്ചു. കാവല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ആന്ധ്രപ്രദേശ് സ്വദേശി കോണ്‍സ്റ്റബിള്‍ സതീഷ് ഗൗര്‍ (28)ആണു കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആക്രമണം. രംഗറെഡ്ഡി വനത്തിലെ സേനാ ക്യാംപാണ് ആക്രമിക്കപ്പെട്ടത്. ഏതാനും മിനിറ്റ് നേരത്തെ വെടിവയ്പിനുശേഷം മാവോവാദികള്‍ വനത്തിലേക്കു പിന്‍വാങ്ങി. സുരക്ഷാസേന തിരച്ചില്‍ ആരംഭിച്ചു. ജനവാസ മേഖലയില്‍നിന്നാണു വെടിവയ്പ് തുടങ്ങിയതെന്നും പൗര സുരക്ഷ കണക്കിലെടുത്ത് തിരിച്ചടിച്ചില്ലെന്നും മുതിര്‍ന്ന സിആര്‍പിഎഫ് ഓഫിസര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it