സാമ്പത്തിക പ്രതിസന്ധി; സര്‍ക്കാര്‍ 1,800 കോടി കൂടി കടമെടുക്കുന്നു
BY midhuna mi.ptk10 May 2016 5:57 AM GMT
midhuna mi.ptk10 May 2016 5:57 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നു സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും വന്‍തുക കടമെടുക്കുന്നു. ഇന്നു നടക്കുന്ന കടപ്പത്രങ്ങളുടെ ലേലത്തിലൂടെ 1,800 കോടി സമാഹരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. മുംബൈ ഫോര്‍ട്ടിലുള്ള റിസര്‍വ് ബാങ്ക് ഓഫിസിലാണ് ലേലം. റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിങ് സൊല്യൂഷ്യനായ ഇ-കുബേര്‍ സംവിധാനത്തിലൂടെ ഇലക്ട്രോണിക് രൂപത്തിലാണ് ലേലത്തിനുള്ള ബിഡുകള്‍ സമര്‍പ്പിക്കേണ്ടത്. മല്‍സരാധിഷ്ഠിത ബിഡുകള്‍ രാവിലെ 10.30 മുതല്‍ 12 വരെയും അല്ലാത്തവ രാവിലെ 10.30 മുതല്‍ 11.30 വരെയും സമര്‍പ്പിക്കാം. വികസന പദ്ധതികള്‍ക്കു പണം സമാഹരിക്കുന്നതിനാണ് കടപ്പത്രം പുറപ്പെടുവിക്കുന്നതെന്നു വിജ്ഞാപനത്തില്‍ പറയുന്നു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT