സഹോദരിയെ കൊന്ന് ആത്മഹത്യക്കു ശ്രമിച്ച വൃദ്ധന്‍ മരിച്ചു

കൊല്ലം/തിരുവനന്തപുരം: സഹോദരിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച് പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന സഹോദരന്‍ മരിച്ചു.

പുനലൂര്‍ കരവാളൂര്‍ വ ട്ടമണ്‍കല്ലുവിള പുത്തന്‍ വീട്ടീല്‍ തോമസ്(65)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം സഹോദരി മേഴ്‌സി(50)യെ കൊലപ്പെടുത്തിയ ശേഷം സ്വയം പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബേണ്‍സ് ഐ സിയുവില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാവിലെ 6.20നായിരുന്നുമരണം. പോലിസ് മേല്‍നടപടി സ്വീകരിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
Next Story

RELATED STORIES

Share it