സംഘപരിവാരത്തിന്റെ വര്‍ഗീയ ധ്രുവീകരണം കരുതിയിരിക്കണം: ഇമാംസ് കൗണ്‍സില്‍
BY Sumeera SMR4 May 2016 4:49 AM GMT
Sumeera SMR4 May 2016 4:49 AM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘപരിവാര ശക്തികള്‍ കേരളത്തില്‍ അഴിച്ചുവിടാന്‍ സാധ്യതയുള്ള വര്‍ഗീയ ധ്രുവീകരണത്തെ കരുതിയിരിക്കാന്‍ ഓള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ ആഹ്വാനം ചെയ്തു. ബിജെപി ഭരണത്തില്‍ എത്തിയിട്ടുള്ള മിക്ക സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പായി കലുഷിതമായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് സംഘപരിവാരം നേതൃത്വം കൊടുത്തിട്ടുണ്ട്. മാനവികതയ്ക്കും മതമൈത്രിക്കും എന്നും എതിരായി നിന്നിട്ടുള്ള ആര്‍എസ്എസിന്റെ കൈയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതല ഏല്പിച്ചതിന്റെ പിന്നിലുള്ള രഹസ്യവും മറ്റൊന്നല്ല. എന്തൊക്കെ പ്രകോപനങ്ങള്‍ ഉണ്ടായാലും സമാധാനപാത കൈവിടാതിരിക്കാനും മതേതര ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളില്‍ പങ്കാളികളാവാനും എല്ലാ വിശ്വാസികളോടും ജാഗ്രതപാലിക്കാന്‍ അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT